പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ബി പി എല്‍ സര്‍വേ നടത്തണം: ആര്‍.എസ്.സി
പി സി ഹരീഷ്
Posted on: 04 Feb 2015
മസ്‌കറ്റ്: പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സമഗ്ര സര്‍വേ നടത്തി എ.പി.എല്‍, ബി.പി.എല്‍ വര്‍ഗീകരണം നടത്തണമെന്ന് രിസാല സ്റ്റഡിസര്‍ക്കിള്‍ ഗള്‍ഫ് സമ്മിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി യുവാക്കളുടെ തൊഴില്‍, ജീവിതാവസ്ഥകളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കണമെന്നും ആര്‍.എസ്.സി ആവശ്യപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുന്നുവെന്ന കാരണത്താല്‍ സാമ്പത്തിക സ്ഥിതി പരിശോധിക്കാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന സാഹചര്യമുണ്ട്. പ്രവാസികള്‍ സാമൂഹിക സമത്വത്തിന്റെ പരിധിക്കു പുറത്താകുന്ന പല സാഹചര്യങ്ങളില്‍ ഒന്നാണിത്.
രാജ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്തേണ്ട യൗവ്വനോര്‍ജം വിദേശരാജ്യങ്ങളില്‍ വിനിയോഗിക്കപ്പെടുമ്പോള്‍ അവരുടെ സാംസ്‌കാരികവും സാമൂഹികുമായ വളര്‍ച്ചയില്‍ സര്‍ക്കാറുകള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും സമ്മിറ്റ് ആവശ്യപ്പെട്ടു. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിക്കുന്ന പ്രവാസി അവകാശ രേഖ സമ്മിറ്റില്‍ പുറത്തിറക്കി. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മിറ്റ് പ്രവാസി യുവാക്കള്‍ക്കിടയില്‍ നടത്തേണ്ട സാംസ്‌കാരിക, വിദ്യാഭ്യാസ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിട. പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രചാരണ പരിപാടികള്‍ക്ക് രൂപംനല്‍കി. ആറു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള 65 പ്രതിനിധികള്‍ സമ്മിറ്റ് ചര്‍ച്ചകളില്‍ പങ്കെടുത്തു.
വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ഐ സി എഫ് മിഡില്‍ ഈസ്റ്റ് ജന. സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം അബ്ദുല്‍ മജീദ്, മുന്‍ ജന. സെക്രട്ടറി കെ അബ്ദുല്‍ കലാം, അശ്‌റഫ് മന്ന എന്നിവര്‍ പ്രഭാഷണം നടത്തി. ഐ സി എഫ് മിഡില്‍ ഈസ്റ്റ് സെക്രട്ടറി ഇസ്ഹാഖ് മട്ടന്നൂര്‍, ഒമാന്‍ നാഷനല്‍ ജന. സെക്രട്ടറി നിസാര്‍ സഖാഫി, ശരീഫ് കാരശ്ശേരി, അശ്‌റഫ് പാലക്കോട്, ഉമര്‍ ഹാജി മത്ര, ശഫീഖ് ബുഖാരി, സലാം പാണ്ടാക്കാട്, ശാഹുല്‍ ഹമീദ്, അശ്‌റഫ് ഹാജി എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി. എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, കെ അബ്ദുല്‍ കലാം, നിസാര്‍ സഖാഫി, അബ്ദുല്ല വടകര, ടി എ അലി അക്ബര്‍, ജാബിറലി പത്തനാപുരം, നൗഫല്‍ സി സി, റസാഖ് മാറഞ്ചേരി, ശമീം തിരൂര്‍, ജബ്ബാര്‍ പി സി കെ, ഫിറോസ് അബ്ദുറഹ്മാന്‍, ജമാല്‍ അസ്ഹരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ടി എ അലി അക്ബര്‍ ജനറല്‍ കണ്‍വീനര്‍
മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ 2015 - 2016 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി എ അലി അക്ബര്‍ (ജനറല്‍ കണ്‍വീനര്‍), ജാബിറലി പത്തനാപുരം (സംഘടന കണ്‍വീനര്‍), നൗഫല്‍ സി സി (വിസ്ഡം), റസാഖ് മാറഞ്ചേരി (ട്രൈനിംഗ്), ശമീം തിരൂര്‍ (രിസാല), ജബ്ബാര്‍ പി സി കെ (സ്റ്റുഡന്റ്‌സ്), ഫിറോസ് അബ്ദുറഹ്മാന്‍ (കലാലയം), ജമാല്‍ അസ്ഹരി (ഫൈനാന്സ്സ).
from kerala news edited
via IFTTT