121

Powered By Blogger

Saturday, 28 September 2019

ഭാരത് 22 ഇടിഎഫ് നാലാംഘട്ടം: ഒക്ടോബര്‍ മൂന്നുമുതല്‍ അപേക്ഷിക്കാം

ഭാരത് 22 ഇടിഎഫിന്റെ ഫർദർ ഫണ്ട് ഓഫർ(എഫ്എഫ്ഒ)രണ്ട് വരുന്നു. ആങ്കർ നിക്ഷേപകർക്ക് ഒക്ടോബർ മൂന്നിന് അപേക്ഷിക്കാം. മറ്റുള്ളർക്ക് നാലുമുതലാണ് അപേക്ഷിക്കാൻ കഴിയുക. സർക്കാരിനുവേണ്ടി ഐസിഐസിഐ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന ഭാരത് ഇടിഎഫിന്റെ എൻഎഫ്ഒയ്ക്കും മുൻ എഫ്എഫ്ഒകൾക്കും മികച്ച പ്രതികരണമാണ് നേരത്തെ ലഭിച്ചത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് പണം സമാഹരിക്കാനുള്ള വഴിതുറന്നത് 2017 ബജറ്റ് പ്രഖ്യാപനത്തിലാണ്. പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകളിലും വൻകിട കമ്പനികളിലുമാണ് ഇടിഎഫ് നിക്ഷേപം നടത്തുക. ആറ് സെക്ടറുകളിലായി 22 ഓഹരികളിലാണ് നിക്ഷേപം. പരമാവധി 15 ശതമാനമാണ് ഒരു ഓഹരിയിലെ നിക്ഷേപം. സെക്ടറിലാകട്ടെ ഇത് 20 ശതമാനവുമാണ്. അറിയാം കൂടുതൽ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് ഇന്റസ്ട്രിയിലെ ഏറ്റവും വലിയ എൻഎഫ്ഒ ആയിരുന്നു ഭാരത് 22 ഇടിഎഫിന്റേത്. 3.35 ലക്ഷം റീട്ടെയിൽ നിക്ഷേപകർ 32,000 കോടി രൂപയുടെ അപേക്ഷയാണ് നൽകിയത്. 8000 കോടി രൂപയുടെയായിരുന്നു എൻഎഫ്ഒ. ഇത് 14,500 കോടിയായി വർധിപ്പിച്ചു. ആദ്യ എഫ്എഫ്ഒയ്ക്ക് 15,436 കോടി രൂപ നിക്ഷേപിക്കാൻ 1.2 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. 6,000 കോടിയുടേതായിരുന്നു ആദ്യ എഫ്എഫ്ഒയെങ്കിലും അത് 8,400 കോടിയായി വർധിപ്പിച്ചു. എഫ്എഫ്ഒ 2 വഴി 8000 കോടി രൂപയാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവരെ ഭാരത് 22 ഇടിഎഫ് വഴി സർക്കാർ സമാഹരിച്ചത് 35,900 കോടി രൂപയാണ്.

from money rss http://bit.ly/2lQIdQV
via IFTTT