121

Powered By Blogger

Saturday, 28 September 2019

ഭാരത് 22 ഇടിഎഫ് നാലാംഘട്ടം: ഒക്ടോബര്‍ മൂന്നുമുതല്‍ അപേക്ഷിക്കാം

ഭാരത് 22 ഇടിഎഫിന്റെ ഫർദർ ഫണ്ട് ഓഫർ(എഫ്എഫ്ഒ)രണ്ട് വരുന്നു. ആങ്കർ നിക്ഷേപകർക്ക് ഒക്ടോബർ മൂന്നിന് അപേക്ഷിക്കാം. മറ്റുള്ളർക്ക് നാലുമുതലാണ് അപേക്ഷിക്കാൻ കഴിയുക. സർക്കാരിനുവേണ്ടി ഐസിഐസിഐ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന ഭാരത് ഇടിഎഫിന്റെ എൻഎഫ്ഒയ്ക്കും മുൻ എഫ്എഫ്ഒകൾക്കും മികച്ച പ്രതികരണമാണ് നേരത്തെ ലഭിച്ചത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് പണം സമാഹരിക്കാനുള്ള വഴിതുറന്നത് 2017 ബജറ്റ് പ്രഖ്യാപനത്തിലാണ്. പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകളിലും വൻകിട കമ്പനികളിലുമാണ് ഇടിഎഫ് നിക്ഷേപം നടത്തുക. ആറ് സെക്ടറുകളിലായി 22 ഓഹരികളിലാണ് നിക്ഷേപം. പരമാവധി 15 ശതമാനമാണ് ഒരു ഓഹരിയിലെ നിക്ഷേപം. സെക്ടറിലാകട്ടെ ഇത് 20 ശതമാനവുമാണ്. അറിയാം കൂടുതൽ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് ഇന്റസ്ട്രിയിലെ ഏറ്റവും വലിയ എൻഎഫ്ഒ ആയിരുന്നു ഭാരത് 22 ഇടിഎഫിന്റേത്. 3.35 ലക്ഷം റീട്ടെയിൽ നിക്ഷേപകർ 32,000 കോടി രൂപയുടെ അപേക്ഷയാണ് നൽകിയത്. 8000 കോടി രൂപയുടെയായിരുന്നു എൻഎഫ്ഒ. ഇത് 14,500 കോടിയായി വർധിപ്പിച്ചു. ആദ്യ എഫ്എഫ്ഒയ്ക്ക് 15,436 കോടി രൂപ നിക്ഷേപിക്കാൻ 1.2 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. 6,000 കോടിയുടേതായിരുന്നു ആദ്യ എഫ്എഫ്ഒയെങ്കിലും അത് 8,400 കോടിയായി വർധിപ്പിച്ചു. എഫ്എഫ്ഒ 2 വഴി 8000 കോടി രൂപയാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവരെ ഭാരത് 22 ഇടിഎഫ് വഴി സർക്കാർ സമാഹരിച്ചത് 35,900 കോടി രൂപയാണ്.

from money rss http://bit.ly/2lQIdQV
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 204 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: സാമ്പത്തിക സർവെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ, ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. 9.30ഓടെ സെൻസെക്സ് 204 പോയന്റ് നേട്ടത്തിൽ 41111ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 12085ലുമെത്തി. കൊട്ടക് മഹീന്ദ്ര ബാങ്കാണ് മികച്ച നേട്ടമ… Read More
  • കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണിമുംബൈ: അവധിക്കുപിന്നാലെവന്ന വ്യാപാര ദിനത്തിൽ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 82 പോയന്റ് നേട്ടത്തിൽ 41,543ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തിൽ 12,211ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 992 കമ്പനികളുടെ ഓഹരികൾ നേട്ടത… Read More
  • സെന്‍സെക്‌സില്‍ 315 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: കഴിഞ്ഞ ദിവസത്തെ ആശ്വാസനേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 315 പോയന്റ് താഴ്ന്ന് 40553ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തിൽ 11952 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 147 കമ്പനികളുടെ ഓഹരികൾ നേട്ടത്തില… Read More
  • ആദായ നികുതി കുറച്ചു: 5 മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനംന്യൂഡൽഹി: ആദായനികുതി സ്ലാബുകൾ പരിഷ്കരിച്ചും നികുതി നിരക്ക് കുറച്ചും ധനമന്ത്രി നിർമല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം. നിലവിലുള്ളത് പോലെ രണ്ടര ലക്ഷം വരെ വരുമാനമുള്ളവർ തുടർന്നും നികുതി നൽകേണ്ടതില്ല. പുതിയ നികുതി നിരക്ക് ഇ… Read More
  • രണ്ടാം ദിവസവും നേട്ടമില്ലാതെ ഓഹരി വിപണിമുംബൈ: വ്യാപാര ആഴ്ചയിലെ തുടർച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടമില്ല. സെൻസെക്സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 818 ഓഹരികൾ നഷ്ടത്തിലുമാണ്. യുപിഎൽ,… Read More