121

Powered By Blogger

Friday, 27 September 2019

ബാങ്ക് തകര്‍ന്നാല്‍ തായ്‌ലന്‍ഡില്‍ തിരിച്ചുകിട്ടുന്ന നിക്ഷേപം 1.13 കോടി; ഇന്ത്യയിലോ?

ഇന്ത്യയിൽ ഒരു ബാങ്ക് തകർന്നാൽ നിക്ഷേപകന് ആകെ ലഭിക്കുക ഒരു ലക്ഷം രൂപമാത്രമാണ്. എന്നാൽ ഇതിനേക്കാൾ ആകർഷകമാണ് ഏഷ്യയിലെ മറ്റ് രാജ്യങ്ങളിൽ നിക്ഷേപത്തിന് നൽകുന്ന ഇൻഷുറൻസ് പരിരക്ഷ. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെമേൽ ആർബിഐയുടെ നിയന്ത്രണംവന്നപ്പോഴാണ് ഇതേക്കുറിച്ച് എല്ലാവരും ചിന്തിക്കാൻ തുടങ്ങിയത്. ബാങ്കിന്റെ പ്രവർത്തനം എന്നന്നേക്കുമായി അവസാനിപ്പിച്ചാൽ ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുന്ന ഒരു ലക്ഷം രൂപ 25 വർഷം മുമ്പ് 1993ൽ നിശ്ചയിച്ചതാണ്. അതുകൊണ്ടുതന്നെ നിക്ഷേപത്തിന്മേലുള്ള ഇൻഷുറൻസ് പരിരക്ഷ തുക വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ നൽകുന്ന പരിരക്ഷ പരിശോധിക്കാം ഫിലിപ്പൈൻസിലെ ഡെപ്പോസിറ്റ് ഇൻഷുറൻസ് പ്രകാരം 500,000 പെസോ(9500ഡോളർ)സാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഇന്ത്യൻ കറൻസിയിൽ കണക്കാക്കിയാൽ ഇത് 6.71 ലക്ഷത്തോളം രൂപവരും. തായ്ലൻഡിലാണെങ്കിൽ 50 ലക്ഷം ബട്ട്സാണ് ലഭിക്കുക. ഡോളറിലാണെങ്കിൽ 1,60,000. ഇത് ഇന്ത്യൻ കറൻസിയിൽ കണക്കാക്കിയാൽ 1.13 കോടി രൂപവരും. ചൈനയിൽ 5 ലക്ഷം യുവാനാണ് ലഭിക്കുക. അതായത് 70,000 ഡോളർ. ഇന്ത്യൻ കറൻസിയിലാണെങ്കിൽ 50 ലക്ഷം രൂപ. ഇവിടെയാണ് ഇന്ത്യയിലെ നിക്ഷേപ ഇൻഷുറൻസ് എത്ര കുറവാണെന്ന് മനസിലാക്കേണ്ടത്. ഒരു ലക്ഷം രൂപ അതായത് 1,400 ഡോളർ മാത്രം. രാജ്യങ്ങളെല്ലാം കാലനുസൃതമായി ഈതുക വർധിപ്പിക്കാറുണ്ട്. ഇന്ത്യയിൽ 25 വർഷം മുമ്പ് വരെ നൽകിയിരുന്ന തുക 30,000 രൂപവരെയായിരുന്നു. 1993നുശേഷം രാജ്യത്തെ സമ്പദ്ഘടന അതിവേഗത്തിലാണ് കുതിച്ചത്. ശരാശരി പ്രതിശീർഷ വരുമാനത്തിലും അതിനനുസരിച്ചുള്ള നിക്ഷേപത്തിലും കാര്യമായ വർധനവുണ്ടായി. മറ്റ് നിക്ഷേപ സാമഗ്രികളെ അപേക്ഷിച്ച് നിക്ഷേപം ബാങ്കുകളിൽ കുമിഞ്ഞുകൂടി. 2017 സാമ്പത്തിക വർഷത്തെ, റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം കുടുംബങ്ങളുടെ 66 ശതമാനം നിക്ഷേപവും ബാങ്കിലാണെത്തുന്നത്.

from money rss http://bit.ly/2lSRIiy
via IFTTT