121

Powered By Blogger

Friday, 27 August 2021

സ്വർണവില പവന് 140 രൂപ കൂടി 35,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. പവന്റെ വില 140 രൂപ കൂടി 35,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 4455 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് നേരിയ തോതിൽ ഉയർന്ന് 1,796.07 നിലവാരത്തിലെത്തിയിരുന്നു. യുഎസ് ഫെഡറൽ റിസർവ് ഉടനെ പലിശ നിരക്ക് വർധിപ്പിക്കില്ലെന്ന ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനം സ്വർണവിപണിയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.

from money rss https://bit.ly/3sUwkaG
via IFTTT

വിപണിമൂല്യത്തിൽ കുതിപ്പ്: ഒരു ലക്ഷം കോടി ക്ലബിൽ ഇടംപിടിച്ച് 47 കമ്പനികൾ

വിപണിമൂല്യത്തിൽ മികച്ചനേട്ടവുമായി രാജ്യത്തെ കമ്പനികൾ. ഒരു ലക്ഷം കോടി വിപണിമൂല്യം 19 കമ്പനികൾക്കൂടി സ്വന്തമാക്കിയതോടെ ഒരുവർഷത്തിനിടെ ഈവിഭാഗത്തിൽ ഉൾപ്പെടുന്ന കമ്പനികളുടെ എണ്ണം 47 ആയി. ഒരുവർഷംമുമ്പ് 28 കമ്പനികളാണ് ഈ ഗണത്തിൽ ഉൾപ്പെട്ടിരുന്നത്. അദാനി എന്റർപ്രൈസസ്, ബിപിസിഎൽ, ഡാബർ, ഗോദ്റേജ് കൺസ്യൂമർ, ജെഎസ്ഡബ്ല്യു, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, എൻടിപിസി, പിഡിലൈറ്റ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളാണ് പുതിയതായി ലക്ഷംകോടി ക്ലബിൽ അംഗമായത്. ഓഹരി വിപണിയിൽകുതിപ്പുണ്ടാകുമ്പോൾ മികച്ച കമ്പനികളുടെ വിപണിമൂല്യം ഉയരുന്നത് സ്വാഭാവികമാണെന്നാണ് വിലിയരുത്തൽ. എക്കാലത്തെയും ഉയരംകുറിച്ച് ഓഗസ്റ്റ് 27ന് 56,124.7 നിലവാരത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. ഒരു ലക്ഷം കോടിയിലധികം വിപണിമൂല്യം സ്വന്തമാക്കിയവയിൽ പൊതുമേഖല സ്ഥാപനങ്ങളും ഇടംപിടിച്ചു. എൻടിപിസിയും ബിപിസിഎലും വീണ്ടും ക്ലബിലെത്തി. എസ്ബിഐ, ഒഎൻജിസി എന്നീ കമ്പനികളെക്കൂടാതെ പവർഗ്രിഡ് കോർപറേഷനും നേട്ടംസ്വന്തമാക്കി. എസ്ബിഐയുടെ വിപണിമൂല്യത്തിൽ ഒരുവർഷത്തിനിടെ 49ശതമാനവും ഒഎൻജിസിയുടേത് 24ശതമാനവുമാണ്വർധനവുണ്ടായത്.

from money rss https://bit.ly/2XVyvPI
via IFTTT

എൽ.ഐ.സി. ഐ.പി.ഒ. കൈകാര്യം ചെയ്യാൻ പത്ത് നിക്ഷേപക ബാങ്കുകൾ

മുംബൈ: എൽ.ഐ.സി.യുടെ ഐ.പി.ഒ. കൈകാര്യം ചെയ്യാനായി പത്തു നിക്ഷേപക ബാങ്കുകളെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. ഗോൾഡ്മാൻ സാഷെ, സിറ്റി ഗ്രൂപ്പ്, കൊടക് മഹീന്ദ്ര, എസ്.ബി.ഐ. കാപ്സ്, ജെ.എം. ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് കാപിറ്റൽ, നോമുറ, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്, ജെ.പി. മോർഗൻ ഇന്ത്യ, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ് എന്നിവയാണ് പട്ടികയിലുള്ളത്. ആകെ 16 നിക്ഷേപക ബാങ്കുകളാണ് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ.യുടെ ഭാഗമാകാൻ അപേക്ഷ നൽകിയിരുന്നത്. എൽ.ഐ.സി. വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ജൂലായിലാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അനുമതി നൽകിയത്. പത്തു ശതമാനംവരെ ഓഹരികൾ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ മന്ത്രിസഭാ സമിതിയുടെ തീരുമാനം ഉടനുണ്ടായേക്കും. പത്തുശതമാനം ഓഹരികൾക്ക് ഒന്നുമുതൽ ഒന്നരലക്ഷം കോടി രൂപവരെ വില വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ രണ്ടുഘട്ടമായിട്ടാവും ഓഹരി വിൽപ്പനയെന്നും സൂചനകളുണ്ട്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഐ.പി.ഒ. നടത്താനാണ് നടപടികൾ പുരോഗമിക്കുന്നത്. 34 ലക്ഷം കോടി രൂപയുടെ ആസ്തികൾ ഉള്ള എൽ.ഐ.സി.ക്ക് സിങ്കപ്പൂരിൽ ഒരു ഉപകമ്പനികൂടിയുണ്ട്. കൂടാതെ ബഹ്റൈൻ, കെനിയ, ശ്രീലങ്ക, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംയുക്ത സംരംഭങ്ങളുമുണ്ട്.

from money rss https://bit.ly/3zBNCvy
via IFTTT

വ്യവസായങ്ങൾക്ക് വൈദ്യുതി: ചട്ടങ്ങൾ പൊളിച്ചെഴുതുന്നു

തിരുവനന്തപുരം: വ്യവസായങ്ങൾക്ക് വൈദ്യുതി കണക്ഷൻ കിട്ടുന്നത് എളുപ്പമാക്കാൻ ചട്ടങ്ങൾ പൊളിച്ചെഴുതുന്നു. ഇതിനുള്ള നിർദേശങ്ങൾ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചു. വ്യവസായങ്ങൾ തുടങ്ങുന്നത് അനായാസമാക്കാൻ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയങ്ങളുടെ ഭാഗമായാണിത്. 2014-ലെ ഇലക്ട്രിസിറ്റി സപ്ലൈകോഡ്, കേരള ലിഫ്റ്റ്സ് ആൻഡ് എസ്കലേറ്റേഴ്സ് റൂൾസ്, കേരള സിനിമ റെഗുലേഷൻ റൂൾ എന്നിവയും സർക്കാർ ഉത്തരവുകളുമാണ് ഭേദഗതി ചെയ്യാൻ സർക്കാർ സമ്മതിച്ചത്. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ ചില ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടിവരും. നിർദേശിച്ച പ്രധാന മാറ്റങ്ങൾ • പുതിയ കണക്ഷൻ കിട്ടാൻ ഇപ്പോൾ തദ്ദേശസ്ഥാപനങ്ങളിൽനിന്നോ റവന്യൂ വകുപ്പിൽനിന്നോ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള സർട്ടിഫിക്കറ്റ് നിർബന്ധം. ഇതിനു പകരം വിൽപ്പനക്കരാറോ മറ്റ് തിരിച്ചറിയൽ രേഖകളോ സ്വീകരിക്കാമെന്നാണു നിർദേശം. ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് ഇത് ഗുണകരമാവും. • ലൈനിന്റെ നീളവും വേണ്ടിവരുന്ന പോസ്റ്റിന്റെ എണ്ണവും ഉൾപ്പെടെയുള്ളവയുടെ ചെലവ് കണക്കാക്കിയാണ് ഇപ്പോൾ പുതിയ വൈദ്യുതി കണക്ഷൻ നൽകുന്നത്. ഇതിനുപകരം റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന തുകയൊടുക്കണം. ഈ നയംമാറ്റം ഗാർഹിക കണക്ഷനെടുക്കുന്നത് അനായാസമാക്കും. • വ്യവസായ ഉപഭോക്താക്കൾ ഇപ്പോൾ കണക്ഷൻ സംബന്ധിച്ച് വൈദ്യുതി ബോർഡുമായി കരാറിൽ ഏർപ്പെടണം. കരാർ ലംഘിച്ചാൽ പിഴയൊടുക്കണം. ഈ കരാർ സമ്പ്രദായം അവസാനിപ്പിക്കും. പകരം കണക്ഷനെ സംബന്ധിച്ച വിവരവും മാറ്റങ്ങളും അറിയിച്ചാൽ മതി. • വ്യവസായ ശാലകളുടെ പരിസരത്ത് വൈദ്യുതിബോർഡിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർക്കേ ഇപ്പോൾ ലൈനിലും മറ്റും അറ്റകുറ്റപ്പണി നടത്താൻ അനുവാദമുള്ളൂ. ഇനി ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ള, വ്യവസായ സ്ഥാപനം ചുമതലപ്പെടുത്തുന്നവർക്ക് അത് ചെയ്യാം. • ലിഫ്റ്റുകളുടെ ലൈസൻസ് രണ്ടുവർഷത്തിലൊരിക്കൽ പുതുക്കുന്നത് ഇനി മൂന്നുവർഷത്തിലൊരിക്കലാക്കും. ഇപ്പോൾ പത്ത് കെ.വി. എ.ക്കു മുകളിൽ ശേഷിയുള്ള ജനറേറ്ററുകൾ സ്ഥാപിക്കാൻ മുൻകൂർ അനുമതി വേണം. ഇത് 30 കെ.വി.എ. ആയി ഉയർത്തും. അനധികൃത വൈദ്യുതി ഉപയോഗം കണ്ടെത്തിയാൽ ഈടാക്കുന്ന അസസ്മെന്റ് ചാർജ് കുറയ്ക്കും. ചട്ടങ്ങൾ മാറ്റാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ കൺസ്യൂമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ആർ. സതീഷ് പറഞ്ഞു. തിയേറ്ററിനും പുതുചട്ടം സിനിമാ തിയേറ്ററുകളുടെ നടത്തിപ്പിലും ഇളവുകൾ വരുത്തുന്നത് സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഓപ്പറേറ്റർ ലൈസൻസ് പുതുക്കുന്നത് മൂന്നിൽനിന്ന് അഞ്ചുവർഷത്തിലൊരിക്കലാക്കും. സ്ക്രീൻ ഒന്നിന് ഒരു ഓപ്പറേറ്റർ എന്ന നിബന്ധന ഒഴിവാക്കും. മൾട്ടിപ്ലക്സിൽ രണ്ട് സ്ക്രീനിന് ഒരു ഓപ്പറേറ്റർ മതിയെന്നാണ് പുതിയ നിർദേശം.

from money rss https://bit.ly/3jlJw5h
via IFTTT

സെൻസെക്‌സ് വീണ്ടും 56,000ന് മുകളിൽ ക്ലോസ്‌ചെയ്തു: മിഡ്, സ്‌മോൾ ക്യാപുകളിലും നേട്ടംതുടർന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ മികച്ച ഉയരംകുറിച്ച് ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകൾക്കും കരുത്തായത്. സെൻസെക്സ് 176 പോയന്റ് നേട്ടത്തിൽ 56,124.72ലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 16,705.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അൾട്രടെക് സിമെന്റ്, ഹിൻഡാൽകോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, സൺ ഫാർമ, ഭാരതി എയർടെൽ, സിപ്ല, ഗ്രാസിം, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.04ശതമാനവും സ്മോൾ ക്യാപ് സൂചിക 0.93ശതമാനവും ഉയർന്നു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ, ഫാർമ സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

from money rss https://bit.ly/3zzzB1q
via IFTTT

റിലയൻസിന്റെ കോവിഡ് വാക്‌സിൻ ഉടനെ: പരീക്ഷണം ആരംഭിച്ചു

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസ് ഉടനെ കോവിഡ് വാക്സിൻ നിർമാണംതുടങ്ങിയേക്കും. ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും. തുടർന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് അനുമതിതേടുക. എന്നാൽ ഇക്കാര്യം റിലയൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ രാജ്യത്ത് ആറ് വാക്സിനുകൾക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവീഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് എന്നിവക്കും മൊഡേണ, ജോൺസൺ ആൻഡ് ജോൺസൻ, കാഡിലഎന്നിവയുടെ വാക്സിനുമാണ് അനുമതിയുള്ളത്. അതേസമയം, കുട്ടികൾക്കുള്ള വാക്സിന് ഇതുവരെ രാജ്യത്ത് അംഗീകാരം ലഭിച്ചിട്ടില്ല. എങ്കിലും സ്കൂളുകൾ തുറക്കുന്നകാര്യം പരിഗണിക്കുന്നതിനാൽ അധ്യാപകർക്ക് മുൻഗണന നൽകി രണ്ടുകോടിയിലേറെ ഡോസുകൾ ഉടനെ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ അഞ്ചിലെ അധ്യാപക ദിനത്തിനുമുമ്പ് സ്കൂൾ അധ്യാപകരുടെ കുത്തിവെപ്പ് പൂർത്തിയാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/2Y3o4tC
via IFTTT