പുതുവർഷ ദിനത്തിൽ മറ്റൊരു നാഴികകല്ലുകൂടി പിന്നിട്ട് ഓഹരി വിപണി. നിഫ്റ്റി ഇതാദ്യമായി 14,000ന് മുകളിൽ ക്ലോസ് ചെയ്തു. 117.65 പോയന്റാണ് സെൻസെക്സിലെ നേട്ടം. 47,868.98ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 36.70 പോയന്റ് ഉയർന്ന് 14,018.50ലുമെത്തി. ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് വർധനവുണ്ടായതും വിലവർധന വാഹന മേഖലയ്ക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലുമാണ് വിപണിക്ക് കരുത്തുപകർന്നത്. ബിഎസ്ഇയിലെ 1998 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 940 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 163...