
നേപ്പാൾ അവകാശവാദം ഉന്നയിച്ച ഇന്ത്യൻ പ്രദേശമായ ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ് മേഖലയിലൂടെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നീങ്ങിയതായി റിപ്പോർട്ട്. ഒരു ബറ്റാലിയൻ സൈനികരെ പിഎൽഎ ഈ വഴി കൊണ്ടുപോയത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാനസസരോവർ തീർത്ഥാടക റൂട്ടായ ലിപുലേഖ് മേഖലയിൽ ഇന്ത്യയുടെ റോഡ് നിർമ്മാണത്തെ എതിർത്ത നേപ്പാൾ, ഇത് തങ്ങളുടെ പ്രദേശമാണെന്നും ഇന്ത്യ 1962ലെ യുദ്ധ സമയത്ത് കയ്യടക്കിയതാണെന്നും ആരോപിച്ചിരുന്നു. 80 കിലോമീറ്റർ...