121

Powered By Blogger

Saturday, 1 August 2020

ലക്ഷ്യം 11 ലക്ഷം കോടിയുടെ ഉതപാദനം: വിദേശ മൊബൈല്‍ കമ്പനികളും സര്‍ക്കാരിനെ സമീപിച്ചു

ഐ ഫോൺ നിർമാണത്തിനായി ആപ്പിളുമായി കാരാറിലേർപ്പെട്ട കമ്പനികളും സാംസങ്, ലാവ, ഡിക്സോൺ തുടങ്ങിയവയും കേന്ദ്ര സർക്കാരിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യ(പിഎൽഐ)ത്തിനായി ശ്രമം തുടങ്ങി. ഇലക്ട്രോണിക് ഉത്പന്ന നിർമാണമേഖലയിലെ ഉണർവിനായി സർക്കാർ അവതരിപ്പിച്ച പദ്ധതിയുടെ ഭാഗമായാണ് വൻകിട കമ്പനികൾ ആനുകൂല്യത്തിനായി ഇലക്ട്രോണിക്, ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയങ്ങളെ സമീപിച്ചത്. 50,000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതി പ്രകാരം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കമ്പനികൾക്ക് നൽകുക. ഏപ്രിലിലാണ് പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. അഞ്ചുവർഷത്തിനുള്ളിൽ 11 ലക്ഷം കോടി മൂല്യമുള്ള മൊബൽ ഡിവൈസുകളും ഘടകഭാഗങ്ങളും നിർമിക്കാനാണ് ഈ കമ്പനികൾ ലക്ഷ്യമിട്ടിട്ടുള്ളത്. 12 ലക്ഷം തൊഴിലവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. മൂന്നു ലക്ഷം പേർക്ക് നേരിട്ടം ഒമ്പതു ലക്ഷം പേർക്ക് പരോക്ഷമായുമാണ് തൊഴിലവസരമുള്ളത്. സാംസങ്, ഫോക്സ്കോൺ, ഹോൻഹായ്, റൈസിങ് സ്റ്റാർ, വിസ്ട്രോൺ, പെഗട്രോൺ തുടങ്ങിയ വിദേശ സ്ഥാപനങ്ങളാണ് രംഗത്തുള്ളത്. ഇന്ത്യൻ കമ്പനികളായ ലാവ, ഡിക്സോൺ ടെക്നോളജീസ്, മൈക്രോമാക്സ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകാൻ ശ്രമംനടത്തുന്നുണ്ട്. ഒമ്പതുലക്ഷം കോടി രൂപ മൂല്യമുള്ള മൊബൈൽ ഫോണുകളാണ് അഞ്ചുവർഷത്തിനുള്ളിൽ കമ്പനികൾ നിർമിക്കുക. 15,000രൂപയ്ക്കുംമുകലിലുള്ളവയായിരിക്കും ഈവിഭാത്തിൽ. 15,000 രൂപയ്ക്കുതാഴെയുള്ള മൊബൈൽ ഫോണുകളുമുണ്ടാകും. ഇവയുടെ മൊത്തം മൂല്യം രണ്ടു ലക്ഷം കോടി രൂപയുടേതാകുമെന്നാണ് കമ്പനികൾ നൽകിയ വിശദാംശങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇതിൽ ഫോക്സ്കോൺ, വിസ്ട്രോൺ, പെഗട്രോൺ എന്നിവ ആപ്പിളിനുവേണ്ടി ഐ ഫോൺ നിർമിക്കാൻ കരാറേറ്റെടുത്തിട്ടുള്ള കമ്പനികളാണ്. തായ് വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പെഗാട്രോൺ ഇതാദ്യമായാണ് ഇന്ത്യയിൽ നിക്ഷേപംനടത്തുന്നത്. ആഗോള തലത്തിൽ മൊബൈൽ ഫോൺ വില്പന വരുമാനത്തിൽ 60ശതമാനത്തോളം വിഹിതമുള്ള കമ്പനികളാണ് ഐഫോണും സാംസങും.

from money rss https://bit.ly/33hdKPk
via IFTTT