മൈക്രോ ക്യാപ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അഞ്ജനി ഫുഡ്സിന്റെ ഓഹരി. ആറുമാസത്തിനിടെ കമ്പനിയുടെ ഓഹരി നൽകിയ നേട്ടം 812ശതമാനമാണ്. ജൂൺ ഒന്നിന് 10.74 നിലാവരത്തിലായിരുന്ന ഓഹരിയുടെ വില ഡിസംബർ ഏഴിന് 98 നിലവാരത്തിലേയ്ക്കാണ് ഉയർന്നത്. ഈ കാലയളവിൽ സെൻസെക്സ് ഉയർന്നത് ശരാശരി 35ശതമാനമാണ്. ഒരു ലക്ഷം രൂപ ആറുമാസംമുമ്പ് അഞ്ജനി ഫുഡ്സിൽ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 9.12 ലക്ഷമാകുമായിരുന്നു. എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് കമ്പനിയുടെ ഓഹരി വിലയെത്തയിരിക്കുന്നത്. 96.10 നിലാവരത്തിലായിരുന്നു കഴിഞ്ഞ വ്യാപാരദിനത്തിൽ ബിഎസ്ഇയിൽ ഓഹരി ക്ലോസ് ചെയ്തത്. കോവിഡ് വ്യാപനത്തിനുശേഷം മികച്ച തിരിച്ചുവരവുനടത്തിയതാണ് അഞ്ജനി ഫുഡ്സിന്റെ ഓഹരി വിലയിൽ കുതിപ്പുണ്ടാകാനിടയാക്കിയത്. മുൻപാദത്തെ അപേക്ഷിച്ച് 20.53ശതമാനംവിറ്റുവരവാണ് കമ്പനി നേടിയത്. 6.04 കോടിയിൽനിന്ന് 7.28 കോടിയായി വരുമാനംകൂടി. അതേസമയം അറ്റാദായത്തിൽ നേരിയ കുറവുണ്ടായി. ആദ്യപാദത്തിൽ 0.41 കോടിയായിരുന്നു ലാഭമെങ്കിൽ രണ്ടാം പാദത്തിൽ ഇത് 0.38 കോടിയായി കുറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളോ മ്യൂച്വൽ ഫണ്ടുകളോ അഞ്ജനി ഫുഡ്സിൽ നിക്ഷേപിച്ചിട്ടില്ല. 75ശതമാനം ഓഹരികളും പ്രൊമോട്ടർമാരുടെ കൈവശമാണ്. റീട്ടെയിൽ നിക്ഷേപകരുടെ കൈവശം 25ശതമാനവും. മുന്നറിയിപ്പ്: മൈക്രോ ക്യാപ് വിഭാഗത്തിലുള്ള ഓഹരികളിലെ നിക്ഷേപം അതീവ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. അഞ്ജനി ഫുഡ്സിന്റെ ഓഹരി നിക്ഷേപത്തിനായി ശുപാർശചെയ്യുന്നില്ല. സ്വന്തം റിസ്കിൽവേണം നിക്ഷേപിക്കാൻ. ഓഹരി വിപണിയിലെ സാധ്യതകൾ ചൂണ്ടിക്കാണിക്കാൻമാത്രമാണ് ഈ വിശകലനം.
from money rss https://bit.ly/33S5FzQ
via IFTTT
from money rss https://bit.ly/33S5FzQ
via IFTTT