Story Dated: Saturday, January 17, 2015 03:23
മലപ്പുറം: കൂടുതല്‍ യുവാക്കളുളള രാജ്യങ്ങളിലൊന്നാണ് ഭാരതമെന്നും രാജ്യത്തെ ലഹരിവിമുക്‌തമാക്കേണ്ടത് യുവാക്കളുടെ കടമയാണെന്നും ന്യൂനപക്ഷക്ഷേമ-നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. നാടിനു വീടിനും നന്മക്കായി ലഹരിമുക്‌ത ഐശ്വര്യകേരളം എന്ന സന്ദേശവുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംസ്‌ഥാനതലത്തില്‍ നടപ്പാക്കുന്ന സഞ്ചരിക്കുന്ന ബോധവല്‍ക്കരണ കലാജാഥ ജില്ലയിലെത്തിയപ്പോള്‍ മലപ്പുറം ഗവ.കോളേജില്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ വാഹനാപകടങ്ങളില്‍ 40 ശതമാനവും ലഹരി ഉപയോഗം മൂലമാണെന്നും യുവത്വത്തെ കാര്‍ന്നു തിന്നുന്ന ഒന്നാണ് ലഹരിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു. പി. ഉബൈദുളള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള തണല്‍ക്കൂട്ട് മദ്യ വിരുദ്ധ പദ്ധതിയുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ 10 പേരടങ്ങുന്ന കലാജാഥാ സംഘമാണ് ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കാസര്‍ഗോഡ് നിന്നുള്ള നിലം ട്രൂപ്പിലുള്ള ആറ് പേരുടെ നേതൃത്വത്തില്‍ 15 മിനുട്ട് നീളുന്ന നാടന്‍പാട്ട് അവതരണവും 20 മിനുട്ടുളള തെരുവ് നാടകവും നടന്നു. തിരുവനന്തപുരം ജെംസ് ഓഫ് മാജിക് ട്രൂപ്പിലെ ഇന്ദ്ര അജിത്ത്‌് അരമണിക്കൂര്‍ ദൈര്‍ഘ്യം ജാലവിദ്യ അവതരിപ്പിച്ചതും ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, തണല്‍കൂട്ട് മദ്യവിരുദ്ധ സമിതി കോഡിനേറ്റര്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്‌റ്റന്റ് എഡിറ്റര്‍ പ്രിയ കെ. ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലപ്പുറം ഗവ.കോളെജിന് പുറമെ ഉച്ചയ്‌ക്ക് രണ്ടിന് വാറങ്കോട് ഇസ്ലാഹിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വൈകിട്ട് നാലിന് പെരിന്തല്‍മണ്ണ ടൗണ്‍ മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സിലും ലഹരി വിരുദ്ധ സന്ദേശവുമായി കലാജാഥ സംഘം സന്ദര്‍ശനം നടത്തി.
from kerala news edited
via IFTTT