Story Dated: Saturday, January 17, 2015 12:22
ബാഗ്‌ദാദ്: കടുത്ത ഇസ്‌ളാമിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ രീതിയിലുള്ള പ്രാകൃത ശിക്ഷകള്‍ നടപ്പാക്കുന്നതിന്റെ വീഡിയോ ഐഎസ് തീവ്രവാദികള്‍ പുറത്തുവിട്ടു. ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ പുറത്ത് വന്നിട്ടുള്ള വീഡിയോയില്‍ കുറ്റവാളികളെ കുരിശിലേറ്റുന്നതിന്റെയും കെട്ടിടത്തിന്റെ മുകളില്‍ നിന്നും വലിച്ചെറിയുന്നതിന്റെയും കല്ലെറിഞ്ഞു കൊല്ലുന്നതിന്റെയും അടക്കം ഭയപ്പെടുത്തുന്ന അനേകം ദൃശ്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മിക്കതും ഗ്രാഫിക്‌സ് ചിത്രങ്ങളായിട്ടാണ് വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നതെങ്കിലും സ്വവര്‍ഗ്ഗരതിക്കാരെന്ന് ആരോപണമുന്നയിച്ച് രണ്ടു യുവാക്കളെ കൂറ്റന്‍ ബില്‍ഡിംഗിന്റെ മുകളില്‍ നിന്നും വലിച്ചെറിയുന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്. ശരിയത്ത് നിയമം അടിച്ചേല്‍പ്പിച്ച് ശിക്ഷ നടപ്പാക്കുമ്പോള്‍ കെട്ടിടത്തിന് താഴെ അനേകം പേര്‍ നോക്കി നില്‍ക്കുന്നത് കാണാം. ആര്‍ത്തു വിളിക്കുന്ന ജനങ്ങള്‍ക്ക് മുന്നിലേക്ക് രണ്ടു യുവാക്കളെ കണ്ണു മൂടി ക്രൂശില്‍ കെട്ടിയ നിലയില്‍ കൊണ്ടുവരുന്നതാണ് മറ്റൊരു ചിത്രത്തിലുള്ളത്. വേറൊന്ന് യുവാവിനെ വെടിവെച്ചു കൊല്ലുന്നതാണ്. ഇനിയുമൊരെണ്ണം ബൂര്‍ഖ ധരിച്ച സ്‌ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്നതാണ്.
സ്വവര്‍ഗ്ഗരതിക്കാരനെന്ന് ആരോപിച്ച് ഒരു യുവാവിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്‌ക്ക് എറിഞ്ഞ ശേഷം കല്ലെറിഞ്ഞു കൊല്ലുന്നതിന്റെ ദൃശ്യം കഴിഞ്ഞ നവംബറിലും ഐഎസ് പുറത്തു വിട്ടിരുന്നു. ഇയാള്‍ താഴെ കിടക്കുന്നതും പ്രദര്‍ശിപ്പിച്ചിരുന്നു. വടക്കന്‍ ഇറാക്കില്‍ നിന്നും എടുത്തതാകാം ഈ ചിത്രമെന്നാണ് വിലയിരുത്തല്‍. ഇതിനിടയില്‍ ഐഎസിന്റെ ക്രൂരമായ നിയമത്തിന് കീഴിലായിട്ടുള്ള സിറിയയിലേക്കും ഇറാഖിലേക്കും പ്രത്യേക പരിശീലനം നേടിയ സൈനികവൃന്തത്തെ അയയ്‌ക്കാനൊരുങ്ങുകയാണ് അമേരിക്ക.
ഐഎസിനെതിരേ പോരാടുന്ന സിറയന്‍ സേനയെ സഹായിക്കുക എന്ന ദൗത്യവുമായിട്ടാണ് ഇവര്‍ എത്തുന്നത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്‌സ് ഉള്‍പ്പെടെ 400 സൈനികരെയാണ് അമേരിക്ക മദ്ധ്യേഷ്യയിലേക്ക് പോകുന്നത്.
from kerala news edited
via IFTTT