Story Dated: Saturday, January 17, 2015 10:19
ഇന്ത്യന്‍ രാഷ്ര്‌ടീയത്തിലെ വന്‍ വിവാദങ്ങളിലൊന്നായി മാറിയ സുനന്ദാ പുഷ്‌ക്കറിന്റെ ദുരൂഹമരണത്തിന് ഇന്ന് ഒരു വയസ്. 2014 ജനുവരി 17 ന് രാത്രിയിലായിരുന്നു ശശി തരൂര്‍ എംപിയെ വെട്ടിലാക്കി സുനന്ദാ പുഷ്‌ക്കറിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ തരൂരിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം.
ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ 342 ാം മുറിയിലാണ് സുനന്ദയുടെ ശരീരം കണ്ടെത്തിയത്. ഒരു വര്‍ഷത്തോളം അത്രയൊന്നും വാര്‍ത്താ പ്രാധാന്യമില്ലാതെ പോയ കേസ് ശ്രദ്ധേയമായത് ആഴ്‌ചകള്‍ക്ക് മുമ്പ് സംഭവം കൊലപാതകമാണെന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ്.
അസ്വാഭാവിക മരണമെന്നതാണ് എയിംസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും പോസ്‌റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദമുണ്ടായെന്ന ഡോക്‌ടറുടേയും വെളിപ്പെടുത്തതിനെ തുടര്‍ന്ന് കൊലപാതകക്കുറ്റം റജിസ്‌റ്റര്‍ ചെയ്‌ത് ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഡല്‍ഹി സൗത്ത് ഡി.സി.പി ബി.എസ്. ബസ്സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വിഷം ഉള്ളില്‍ചെന്നാണ് സുനന്ദ മരിച്ചതെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിഷം ഏതാണെന്ന് കണ്ടെത്താന്‍ പോലീസ് അമേരിക്കന്‍ ലാബിനെയാണ് ആശ്രയിച്ചിട്ടുള്ളത്. കൊലക്കേസ് രജിസ്‌റ്റര്‍ ചെയ്‌ത് മുന്നോട്ടുപോകുമ്പോഴും സംഭവത്തിന്റെ ചുരുളഴിക്കാന്‍ കഴിയാതെ പോലീസ് വലയുകയാണ്.
അനേകം പേരെ ഇതിനകം ചോദ്യം ചെയ്‌തു കഴിഞ്ഞെങ്കിലും ശശി തരൂരിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. വരുംദിവസങ്ങളില്‍ പ്രധാന സാക്ഷികളെയെല്ലാം ചോദ്യംചെയ്‌തശേഷം അനേ്വഷണം പൂര്‍ത്തിയാക്കാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. സുപ്രധാന സാക്ഷികളെയെല്ലാം ഇതിനകം ചോദ്യം ചെയ്‌തു.
ഐപിഎല്ലിലെ കൊച്ചി ടീം രൂപീകരണവുമായി ബന്ധപ്പെട്ടാണ് സുനന്ദ ആദ്യം വാര്‍ത്തയില്‍ എത്തുന്നതും പിന്നീട് ശശി തരൂരിന്റെ ഭാര്യയായി മാറുന്നതും. ഇതോടെ എ.പി.എല്‍ വിവാദങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ തരുരിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
സുനന്ദ കൊല്ലപ്പെട്ട് ഒരു കൊല്ലമായതിനാല്‍ ആന്തരികാവയവങ്ങള്‍ക്ക് കേട് സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ മരണകാരണമായ വിഷമേതെന്ന് കണ്ടെത്താന്‍ പറ്റില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. ആന്തരികാവയവങ്ങള്‍ ലായനികളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ആദ്യ പരിശോധനയ്‌ക്കുശേഷം സൂക്ഷിക്കുന്ന സമയത്ത് പിഴവുപറ്റുന്നെങ്കില്‍മാത്രമാണ് പിന്നീട് കേടാകുന്നത്. എന്നാല്‍, ഇപ്പോള്‍ അവയ്‌ക്ക് കുഴപ്പമൊന്നുമില്ല. സാക്ഷികളെ ചോദ്യംചെയ്‌തതില്‍നിന്നുള്ള കണ്ടെത്തലുകള്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
അതേസമയം, കൊലചെയ്യപ്പെടുന്നതിന് നാലുദിവസംമുമ്പ് തിരുവനന്തപുരത്ത് നിന്നുള്ള വിമാനയാത്രയില്‍ ഇരുവരും വഴക്കിട്ടതിന് സാക്ഷിയായ മുന്‍മന്ത്രി മനീഷ് തിവാരിയില്‍നിന്നും പോലീസ് മൊഴിയെടുക്കും. എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സുധീര്‍ഗുപ്‌തയുടെ മൊഴിയും രേഖപ്പെടുത്താനുണ്ട്.
from kerala news edited
via IFTTT