121

Powered By Blogger

Friday, 16 January 2015

പൊതു അവധിയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാര്‍









Story Dated: Friday, January 16, 2015 01:19



mangalam malayalam online newspaper

മുംബൈ: വര്‍ഷം തോറും അവധി കിട്ടുന്ന രാജ്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയാണെന്ന്‌ പഠനം. ഏഷ്യയിലെ മറ്റ്‌ രാജ്യങ്ങളായ ഫിലിപ്പീന്‍സ്‌, ചൈന, ഹോങ്കോങ്‌, മലേഷ്യ എന്നിവയെ അപേക്ഷിച്ച്‌ ഇന്ത്യയ്‌ക്കാണ്‌ ഏറ്റവും കൂടുതല്‍ പൊതു അവധി ദിനങ്ങളെന്ന്‌ ഒരു ട്രാവല്‍ സൈറ്റ്‌ പുറത്ത്‌ വിട്ട പഠനം പറയുന്നു.


വിവിധ കാരണങ്ങള്‍ മുന്‍ നിര്‍ത്തി വര്‍ഷംതോറും ഇന്ത്യയ്‌ക്ക് 21 അവധിദിനങ്ങളുണ്ട്‌. രണ്ടാം സ്‌ഥാനത്ത്‌ 18 അവധിദിനമുള്ള ചൈനയും ഫിലിപ്പീന്‍സുമാണ്‌. ഹോങ്കോങാണ്‌ മൂന്നാമത്‌ 17 ദിവസങ്ങള്‍. തായ്‌ലന്റ്‌ 16, മലേഷ്യ, വിയറ്റ്‌നാം 15, ഇന്തോനേഷ്യ 14, തായ്‌വാന്‍, ദക്ഷിണ കൊറിയ 13, സിംഗപ്പൂര്‍ 11, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്‌ 10 എന്നിങ്ങനെയാണ്‌ മറ്റ്‌ രാജ്യങ്ങളിലെ അവധി ദിനങ്ങള്‍.


യൂറോപ്പില്‍ ഏറ്റവും മുന്നില്‍ സ്വീഡനും ലിത്വാനിയയുമാണ്‌. 15 ദിവസങ്ങള്‍. ഇതിന്‌ പുറമേ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക്‌ 28 ദിവസം ലീവുമുണ്ട്‌. 14 ദിവസമുള്ള സ്‌ളോവാക്യയാണ്‌ രണ്ടാമത്‌. ഓസ്‌ട്രിയ (13), ബല്‍ജിയം, നോര്‍വേ, ഫിന്‍ലാന്റ്‌, റഷ്യ എന്നിവിടങ്ങളില്‍ 12 വീതവും അവധികളുണ്ട്‌.


സ്‌പെയിനും യുകെയുമാണ്‌ അവധി പിശുക്കന്മാര്‍. എട്ട്‌ വീതമാണ്‌ ഇവരുടെ പൊതു അവധി. സെര്‍ബിയയും ജര്‍മ്മനിയും ഒമ്പതു വീതവും മെക്‌സിക്കോയ്‌ക്ക് ഏഴുമാണ്‌ ഉള്ളത്‌. പെട്ടെന്ന്‌ വികസിച്ചുകൊണ്ടിരിക്കുന്ന ട്രാവല്‍ മാര്‍ക്കറ്റ്‌ യുഎഇയില്‍ 15 അവധി 2015 ല്‍ ലഭിക്കും.










from kerala news edited

via IFTTT