Story Dated: Friday, January 16, 2015 03:01
സിഡ്‌നി: വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ തള്ളി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് വീണ്ടും പരിശീലനം തുടങ്ങി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അദ്ദേഹം പരിശീലനം നടത്തിയത്. പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ലാര്‍ക്ക് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പരിശീലനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ക്ലാര്‍ക്ക് വിരമിക്കല്‍ വാര്‍ത്ത തള്ളിക്കളഞ്ഞു. 2018 വരെ ക്രിക്കറ്റില്‍ തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ടീമിന്റെ നായകനായി ക്ലാര്‍ക്കിനെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം ശാരീരിക ക്ഷമത തെളിയിക്കണമെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മെല്‍ബണില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഉദ്‌ഘാന മത്സരമാണ് ആതിഥേയരുടെ ആദ്യ കളി. ഉദ്‌ഘാടന മത്സരത്തില്‍ കളിക്കാനായില്ലെങ്കിലും രണ്ടാം മത്സരത്തില്‍ കളിക്കാനാകുമെന്നാണ് ക്ലാര്‍ക്കിന്റെ പ്രതീക്ഷ.
from kerala news edited
via IFTTT