121

Powered By Blogger

Friday, 16 January 2015

ജുബൈല്‍ ജയിലില്‍ 23 ഇന്ത്യക്കാര്‍








ജുബൈല്‍ ജയിലില്‍ 23 ഇന്ത്യക്കാര്‍


Posted on: 16 Jan 2015



ജുബൈല്‍: സൗദി അറേബ്യയിലെ ജുബൈലില്‍ 23 ഇന്ത്യാക്കാരാണു ജയിലില്‍ നടപടികള്‍ കഴിയുന്നത് കാത്തിരിക്കുന്നത്. ഇതില്‍ ഏഴ് പേരുടെ കേസ് അന്വേഷണഘട്ടത്തിലും നാല് പേര്‍ വിചാരണ നേരിടുകയും ചെയ്യുന്നു.

കൊലപാതകത്തിനു രണ്ട് പേരും കൊലപാതകത്തിനു സഹായിച്ചതിനു ഒരാളും തടവില്‍ കഴിയുന്നുണ്ട്. കര്‍ണ്ണാടക സ്വദേശി സുഹൈല്‍ വധക്കേസിലെ പ്രതി ഗോപിനാത് ഗാംഗാദര്‍, കണ്ണൂര്‍ മട്ടൂല്‍ ഫൈസല്‍ വധക്കേസിലെ പ്രതി മലയാളിയായ ഭരതന്‍ എന്നിവരാണു കൊലപാതക കേസില്‍ തടവിലുള്ളത്.


രണ്ട് വധക്കേസിലും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ബന്ധുക്കള്‍ കോടതിയെ രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും ഫൈസല്‍ വധക്കേസിലെ ബന്ധുക്കളുടെ പ്രതിക്രിയ പ്രകാരമുള്ള അന്തിമ വിധി ഇനിയും വന്നിട്ടില്ല. സുഹൈല്‍ വധക്കേസിലെ പ്രതി ഗോപിനാഥ് ഗാംഗാദറിനു വധശിക്ഷ അടുത്തിടെ കോടതി വിധിച്ചിരുന്നുവെങ്കിലും സുഹൈലിന്റെ കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ മാത്രമേ വിധി നടപ്പാക്കാവൂവെന്നാണു കോടതി പറഞ്ഞിട്ടുള്ളത്. കൊലപാതകത്തിനു സഹായിച്ചു എന്നതാണു എറണാകുളം സ്വദേശി എല്‍ദോ വര്‍ഗീസിനു മേലുള്ള കേസ്.


മദ്യപിച്ചതിനു നാലു പേരും കവര്‍ച്ച പിടിച്ച്പറി കേസുകളിലായി എട്ട് പേരും വ്യാജ ഐ ഡി, ആക്‌സിഡന്റ് എന്നിവയില്‍ മൂന്ന് പേര്‍ വീതവും, സ്വഭാവദൂഷ്യം കേസുകളില്‍ രണ്ട് പേരും തടവിലുണ്ട്.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT