Story Dated: Friday, January 16, 2015 04:11
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുബര്‍ ടാക്‌സിയില്‍ പീഡനത്തിനിരയായ യുവതി ടാക്‌സി കമ്പനിക്കെതിരെ അമേരിക്കന്‍ കോടതിയിലേക്ക്. യുബര്‍ കമ്പനിയുടെ അലംഭാവത്തിനെതിരെയാണ് യുവതി അമേരിക്കന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അമേരിക്കയിലെ നിയമ വിദഗ്‌ദരുമായി ഇക്കാര്യത്തില്‍ കൂടിയാലോചന നടക്കുന്നു.
യുബറിന്റെ ആസ്‌ഥാനം അമേരിക്കയിലായതിനാലാണ് കമ്പനിയുടെ അലംഭാവത്തിനെതിരെ അമേരിക്കന്‍ കോടതിയെ സമീപിക്കാന്‍ യുവതി തീരുമാനിച്ചത്. അമേരിക്കയിലെ പ്രമുഖ അഭിഭാഷകനായ ഡഗ്ലസ് വിഡ്‌ജറായിരിക്കും യുവതിക്ക് വേണ്ടി കേസ് നടത്തുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി യുവതി ഡഗ്ലസ് വിഡ്‌ജര്‍ സ്‌ഥിരീകരിച്ചു.
ഡിസംബര്‍ അഞ്ചിനാണ് ഡല്‍ഹിയിലെ ബഹുരാഷ്‌ട്ര കമ്പനി ജീവനക്കാരിയായ പെണ്‍കുട്ടിയെ യുബര്‍ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ചത്. ശിവ്‌കുമാര്‍ യാദവ് എന്ന ടാക്‌സി ഡ്രൈവറാണ് യുവതിയെ പീഡിപ്പിച്ചത്. ഡിസംബര്‍ 24ന് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ വിചാരണ ആരംഭിച്ചു. ഡല്‍ഹിയിലെ അതിവേഗ കോടതിയില്‍ വ്യാഴാഴ്‌ചയാണ് വിചാരണ ആരംഭിച്ചത്.
from kerala news edited
via IFTTT