121

Powered By Blogger

Friday, 16 January 2015

കെ.പി.സി.സി ആസ്ഥാനത്തിനു മുന്നില്‍ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരുടെ പ്രതിഷേധം









Story Dated: Saturday, January 17, 2015 10:41



mangalam malayalam online newspaper

തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്തിനു മുന്നില്‍ കണ്‍സ്യൂമര്‍ ഫെഡ് താത്ക്കാലിക ജീവനക്കാരുടെ പ്രതിഷേധം. ആലപ്പുഴ ജില്ലയില്‍ അടച്ചുപൂട്ടിയ നന്മ സ്‌റ്റോറുകളിലെ ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്. പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച ഇവരെ കെ.പി.സി.സി ഓഫീസ് ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. പിരിഞ്ഞുപോകണമെന്ന നിര്‍ദേശം വകവയ്ക്കാതെ ഇവര്‍ സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സഹകരണ മന്ത്രി എന്നിവരെ തങ്ങളുടെ പ്രശ്‌നം അറിയിച്ചിട്ടുണ്ടെന്നും പരിഹാരം കണ്ടിട്ടേ മടങ്ങിപ്പോകൂ എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരാനിരിക്കേയാണ് രാവിലെ പ്രതിഷേധം അരങ്ങേറിയത്.


അടച്ചുപൂട്ടിയ സ്‌റ്റോറുകളിലെ സി.ഐ.ടി.യു അനുഭവമുള്ള ജീവനക്കാരെ മറ്റു സ്‌റ്റോറുകളിലേക്കു മാറ്റിയതായും ഐ.എന്‍.ടി.യു.സി അനുഭവമുള്ള ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്നും ഇവര്‍ ആരോപിക്കുന്നു. ആലപ്പുഴയിലെ 40 ഓളം നന്മ സ്‌റ്റോറുകളും പാക്കിംഗ് സെന്ററുകളുമാണ് അടച്ചുപൂട്ടിയത്. ഇരുനൂറിലേറെ തൊഴിലാളികള്‍ക്കാണ് പണിപോയത്.


അതിനിടെ, ജോലി ലഭിക്കുന്നതിന് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ കോഴ നല്‍കിയതായും ചിലര്‍ ഒരു വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി. 300 രൂപ ദിവസക്കൂലിക്കാണ് ഒരു സ്‌റ്റോറിലേക്ക് രണ്ടു തൊഴിലാളികളെ വീതം നിയമിച്ചിരുന്നത്. സ്‌റ്റോറുകള്‍ പൂട്ടിയതോടെ തൊഴിലും കോഴ കൊടുത്ത പണവും നഷ്ടപ്പെട്ട സ്ഥിതിയിലാണ് ഇവര്‍.










from kerala news edited

via IFTTT