Story Dated: Saturday, January 17, 2015 09:56

ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിച്ച് യുവ എന്‍ജിനീയറെ ഹൈദരാബാദില്‍ അറസ്റ്റു ചെയ്തു. യു.എസില്‍ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ അസിഫ് നഗര്‍ സ്വദേശി സല്മാന് മൊയ്നുദ്ദീനെ (32) ആണ് വെള്ളിയാഴ്ച തെലുങ്കാന പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ദുബായിലേക്കു പുറപ്പെടുന്നതിന് ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയ സല്‍മാനെ അധികൃതര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘത്തില്‍ ചേരുന്നതിനാണ് തന്റെ യാത്രയെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു. യു.എസിലെ ഹൂസ്റ്റണില്‍ നിന്നു സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്തിട്ടുണ്ട് സല്മാന്. വിവാഹിതനുമാണ്. ദുബായിലെത്തി ബ്രിട്ടീഷ് സ്വദേശിനിയായ തന്റെ കാമുകി നിക്കി ജോസഫിനെയും കൂട്ടി ഐ.എസില്‍ ചേരാനായിരുന്നു ഇയാളുടെ പദ്ധതി. സാമൂഹ്യ മാധ്യമങ്ങളിലും ഓണ്‍ലൈനിലും സല്മാന് നടത്തിയിരുന്ന ഐ.എസ് അനുകൂല പോസ്റ്റുകള്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
യു..കെ സ്വദേശിയായ ഒരു ഡോക്ടറുടെ ഭാര്യയാണ് നിക്കി ജോസഫ്. അടുത്ത കാലത്ത് ഇസ്ലാം മതം സ്വീകരിച്ച് ആയിഷ എന്ന് പേരു സ്വീകരിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
വടകരയില്‍ ബസ് യാത്രക്കാരില്‍ നിന്ന് 70 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി Story Dated: Friday, February 27, 2015 09:38കോഴിക്കോട്: വടകരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ബസ് യാത്രക്കാരനില്‍ നിന്ന് 70 ലക്ഷം രൂപ എക്സൈസ് സംഘം പിടിച്ചെടുത്തു. കണ്ണൂര്‍ കക്കാട് സ്വദേശി ടി.കെ ഫാസിലാണ് എക്സൈസിന്റെ പിടിയിലായ… Read More
പാകിസ്താനില്‍ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു Story Dated: Friday, February 27, 2015 09:33ഇസ്ലാമാബാദ്: പാകിസ്താനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇസ്… Read More
ഗുജറാത്ത് കലാപം: മൂന്ന് ബ്രിട്ടീഷുകാരുള്‍പ്പെടെ നാല് പേരെ കൊന്ന സംഭവം; പ്രതികളെ വെറുതെ വിട്ടു Story Dated: Friday, February 27, 2015 08:35അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ മൂന്ന് ബ്രിട്ടീഷുകാരുള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയ പ്രതികളെ ഹിമ്മത്നഗറിലെ പ്രത്യേക വിചാരണ കോടതി വെറുതെവിട്ടു. കേസിലെ ആറ് പ… Read More
ബാലപീഡനം: മുന്‍ പോപ് ഗായകന് ഗ്യാരി ഗ്ലിറ്ററിന് 16 വര്‍ഷം തടവു ശിക്ഷ Story Dated: Friday, February 27, 2015 08:18ലണ്ടന്‍: ബാലപീഡന കേസില്‍ മുന്‍ പോപ് ഗായകന് ഗ്യാരി ഗ്ലിറ്ററിന് 16 വര്‍ഷം തടവു ശിക്ഷ. 1970ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മൂന്ന് പെണ്‍കുട്ടികളെ ഗ്യാരി പീഡിപ്പിച്ച… Read More
ദക്ഷിണ കൊറിയയില്‍ വെടിവയ്പ്: നാലു മരണം Story Dated: Friday, February 27, 2015 09:47സോള്‍: ദക്ഷിണ കൊറിയയിലെ ഗ്യോങ്കി പ്രവിശ്യയിലുണ്ടായ വെടിവയ്പില്‍ നാലു പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പ്രദേശിക സമയം 9.30 ഓടെയായിരുന്നു വെടിവയ്പ് നടന്നത്… Read More