121

Powered By Blogger

Friday, 16 January 2015

ആമിര്‍ വീണ്ടും സംവിധാന രംഗത്തേക്ക്‌











ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബര്‍ഫ് എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ വീണ്ടും സംവിധായകനാകുന്നത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വിവാദങ്ങള്‍ക്കിടയിലും ആമിര്‍ നായകനായ 'പികെ' എന്ന ചിത്രം വന്‍ കളക്ഷന്‍ നേടി മുന്നേറുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.


2007 ല്‍ പഠന വൈകല്യമുള്ള കുട്ടിയുടെ കഥ പറഞ്ഞ 'താരെ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. പ്രേക്ഷകരുടെയും വിമര്‍ശകരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റാന്‍ ചിത്രത്തിനായി.ഇഷാന്‍ അവസ്തി എന്ന കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രത്തില്‍ പ്രധാന്യമുള്ള ഒരു കഥാപാത്രമായി ആമിറും പ്രത്യക്ഷപ്പെട്ടിരുന്നു.





ആമിറിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തിരക്കഥ നാലു വര്‍ഷം മുമ്പേ തയ്യാറായിരുന്നെങ്കിലും അഭിനയത്തിന്റെയും ആമിറിന്റെ പ്രസിദ്ധ റിയാലിറ്റി ഷോ ആയ 'സത്യമേ വജയതേ'യുടെയും തിരക്കുകള്‍ കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാകും ചിത്രം നിര്‍മിക്കുക.

ചിത്രത്തെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും ആമിര്‍ വീണ്ടും സംവിധായകന്റെ കുപ്പായമണിയാന്‍ ഒരുങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് അതിനെ ചലച്ചിത്രലോകം കാത്തിരിക്കുന്നത്.











from kerala news edited

via IFTTT

Related Posts:

  • ശ്വേത മേനോന്‍ 'അക്കല്‍ദാമയിലെ പെണ്ണ്' ഇതുവരെ പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഒരു ജോലി. കാലത്തിന്റെ വിധിക്കടിപ്പെട്ട് കുടുംബം പോറ്റാന്‍ ആ ജോലി ഏറ്റെടുത്തപ്പോള്‍ ഒരു സ്ത്രീ നേരിടേണ്ടിവന്ന ചില സംഭവവികാസങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ജീവിതദുരിതങ്ങളും ദൃശ്യവ… Read More
  • ബ്രൂസ്‌ലിക്ക് അപരന്‍ കാബൂളില്‍ നിന്ന് വെള്ളിത്തിരയില്‍ ഇടിമുഴക്കം സൃഷ്ടിച്ച കുങ് ഫു ഇതിഹാസം ബ്രൂസ്‌ലിക്ക് കാബൂളില്‍നിന്നൊരു അപരന്‍. കണ്ടാല്‍ ബ്രൂസ്‌ലി പുനര്‍ജനിച്ചോ എന്ന് ആരും ഒന്ന് സംശയിക്കും. അത്രയ്ക്കുണ്ട് അഫ്ഗാനിയായ അബുല്‍ഫസല്‍ അബ്ബാസ് അലിസാദയ്ക്ക് ബ്… Read More
  • ക്ലൗഡ്‌സും ട്രീയും തൊഴില്‍പ്രശ്‌നങ്ങളുമായി രണ്ടാംദിനം തിരുവനന്തപുരം: വിഭ്രമാത്മകതയും ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രകൃതിയുടെ തീവ്രസൗന്ദര്യവും ആവിഷ്‌കരിച്ച് 'ക്ലൗഡ്‌സ് ഓഫ് സില്‍സ് മരിയ'. സ്‌നേഹത്തടങ്കല്‍ മരണത്തെക്കാള്‍ അസഹ്യമാണെന്ന് പറഞ്ഞ് 'ദി ട്രീ'. മാറിയ ലോകത്തിന്റെ അസഹ്യമ… Read More
  • 'ഒന്നാം ലോകമഹായുദ്ധം': അപര്‍ണ ഗോപിനാഥ് പ്രധാനവേഷത്തില്‍ ഡോക്ടര്‍ ജേക്കബ്, തന്റെ വ്യക്തിപരമായ ഒരു കാര്യത്തിനായിട്ടുള്ള യാത്രയിലാണ്. ഈ അവസരത്തില്‍ അപരിചിതരായ നാല് പേര്‍ക്ക് ഡോക്ടര്‍ ജേക്കബിനെ കാണേണ്ട ആവശ്യം വരികയും ഓരോരുത്തരായി ഓരോ ദിവസങ്ങളിലായി ഡോക്ടര്‍ ജേക്കബിനെ തേടി യാത്… Read More
  • ജീവിതം രാവുകള്‍ 'നല്ല സുഖമില്ല, ഹൃദയവാല്‍വുകള്‍ക്ക് കുഴപ്പമുണ്ട്, ശാരീരികാവശതകളുള്ളതുകൊണ്ട് ഓപ്പറേഷനൊന്നും പറ്റില്ല. ഇടയ്‌ക്കൊരു സ്‌ട്രോക്കുമുണ്ടായി. വീണു തലയും പൊട്ടി. മൊത്തത്തില്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്നാ തോന്നുന്നത്. ഇതുവഴ… Read More