121

Powered By Blogger

Friday 16 January 2015

ഫിലിപ്പീന്‍സിലെ ദുരിതബാധിത മേഖലയില്‍ ആശ്വാസമായി മാര്‍പാപ്പ









Story Dated: Saturday, January 17, 2015 10:20



mangalam malayalam online newspaper

മനില: ഫിലിപ്പീന്‍സില്‍ ഹെയ്യാന്‍ ചുഴലിക്കാറ്റ് ദുരിതം വിതച്ച ടക്ലോബാനില്‍ സ്വാന്തനമേകി മാര്‍പാപ്പയുടെ സന്ദര്‍ശനം. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ടക്ലോബാനിലെ ദുരന്തഭൂമിയില്‍ തുറന്ന വേദിയില്‍ കുര്‍ബാന അര്‍പ്പിച്ചാണ് മാര്‍പാപ്പ ദുരിതത്തില്‍ പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കുര്‍ബാനയ്ക്കു ശേഷം മാര്‍പാപ്പ ദുരന്തത്തിനിരയായവരില്‍ ചിലരുടെ കുടുംബാംഗങ്ങളമായും കൂടിക്കാഴ്ച നടത്തും. കനത്ത കാറ്റും മഴയും അവഗണിച്ച് പതിനായിരങ്ങളാണ് മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ടക്ലോബാനില്‍ തടിച്ചുകൂടിയത്. 2013 നവംബറിലാണ് ഹെയ്യാന്‍ ചുഴലിക്കാറ്റ് വീശിയടിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ പതിവായ ഫിലിപ്പീന്‍സില്‍ സന്ദര്‍ശനം നടത്തണമെന്ന് തീരുമാനിച്ചിരുന്നതാണെന്ന് മാര്‍പാപ്പ പറഞ്ഞു.


ഏക്യന്‍ രാജ്യങ്ങളില്‍ നടത്തുന്ന ആറു ദിവസത്തെ പര്യടനത്തിനിടെയാണ് പോപ്പ് ഫിലിപ്പീന്‍സില്‍ എത്തിയത്. എട്ടു കോടി കത്തോലിക്കാ വിശ്വാസികളാണ് ഇവിടെയുള്ളത്. ശനിയാഴ്ച പാലോയില്‍ ദുരിതത്തില്‍പെട്ടവരുമൊത്ത് പോപ്പ് ഭക്ഷണം കഴിക്കുമെന്നും സൂചനയുണ്ട്.


ഹെയ്യാന്‍ ചുഴലിക്കാറ്റില്‍ ടക്ലോബന്‍ നഗരത്തിന്റെ 90 ശതമാനവും തകര്‍ന്നടിഞ്ഞിരുന്നു. 7,000 പേര്‍ മരിച്ചതായാണ് കണക്ക്. ആറു മേഖലകളിലും 44 പ്രവിശ്യകളിലുമുള്ള 145 ലക്ഷം പേരാണ് ദുരന്തത്തിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പത്തു ലക്ഷത്തോളം പേര്‍ ഭവനരഹിതരായി.










from kerala news edited

via IFTTT