121

Powered By Blogger

Friday, 16 January 2015

ക്വിസ്‌-ചിത്രരചനാ മല്‍സരങ്ങള്‍ നാളെ











Story Dated: Saturday, January 17, 2015 03:25


പാലക്കാട്‌: പൗരന്‍മാരില്‍ സമ്മതിദാന അവകാശത്തെ കുറിച്ച്‌ അവബോധം ശക്‌തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 25ന്‌ നടത്തുന്ന ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, കോളജ്‌ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച്‌ ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ക്വിസ്‌, ചിത്രരചനാ മല്‍സരങ്ങള്‍ നടത്തും. വോട്ട്‌ ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ സന്ദേശം പ്രചരിപ്പിക്കാനുദ്ദേശിച്ച്‌ 23ന്‌ കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ ആര്‍ട്‌സ് കോളജുമായി സഹകരിച്ച്‌ ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ ബൈക്ക്‌ റാലിയും സംഘടിപ്പിക്കും. 25ന്‌ ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കുന്ന ദേശീയ സമ്മതിദായക ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തുമെന്ന്‌ ഡെപ്യൂട്ടി കലക്‌ടര്‍(ഇലക്ഷന്‍) എം. മുഹമ്മദ്‌ ബഷീര്‍ അറിയിച്ചു.










from kerala news edited

via IFTTT