121

Powered By Blogger

Friday, 16 January 2015

സി.പി.എമ്മിന്റെ ജനസ്വാധീനത്തില്‍ വന്‍ കുറവുണ്ടായെന്ന് ബേബിയുടെ ഏറ്റുപറച്ചില്‍









Story Dated: Friday, January 16, 2015 02:53



mangalam malayalam online newspaper

കോട്ടയം: സി.പി.എം കോട്ടയം ജില്ലാസമ്മേളനം തെറ്റുകള്‍ ഏറ്റുപറച്ചിലിന്റെ വേദി കൂടിയായി. സി.പി.എമ്മിന്റെ ജനസ്വാധീനത്തില്‍ വന്‍ കുറവുണ്ടായെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി തുറന്നുപറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായത്. സീറ്റ് നില നാലില്‍ നിന്ന് എട്ടായി ഉയര്‍ന്നുവെന്ന് മേനിനടിച്ചിട്ട് കാര്യമില്ല. കേരളത്തിലെ സാഹചര്യത്തില്‍ ഇതിലും കൂടുതല്‍ സീറ്റുകള്‍ നേടാമായിരുന്നു. സ്വയം വിമര്‍ശനമായി ഇതിനെ കാണണമെന്നു ബേബി പറഞ്ഞു.


ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് നേട്ടമുണ്ടാക്കാനായില്ല. ബംഗാളിലെ തിരിച്ചടിയാണ് സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ബേബി കൂട്ടിച്ചേര്‍ത്തു.


കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന കാലതാമസവും ഉറച്ച കോട്ടകളായ ഏറ്റുമാനൂര്‍, വൈക്കം എന്നിവിടങ്ങളില്‍ മുന്നണി വോട്ടിലുണ്ടായ വിള്ളലും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി കീഴ്ഘടകങ്ങള്‍ വേണ്ട രീതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. കെ.എം മാണിക്കെതിരായ പ്രതിഷേധങ്ങള്‍ വേണ്ടത്ര ശക്തമായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഡി.വൈ.എഫ്.ഐ സമരങ്ങള്‍ പലപ്പോഴും അക്രമ സമരങ്ങളായി മാറുകയാണെന്നും വിമര്‍ശനമുണ്ടായി.










from kerala news edited

via IFTTT