121

Powered By Blogger

Friday 16 January 2015

അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസും നവവത്സരവും ആഘോഷിച്ചു.








അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസും നവവത്സരവും ആഘോഷിച്ചു.


Posted on: 16 Jan 2015









അരിസോണ: അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസും നവവത്സരവും ആഘോഷിച്ചു.ഡയറക്ടര്‍ ബോര്‍ഡഗങ്ങള്‍ തിരി തെളിച്ചതോടുകൂടി ആഘോഷത്തിനു തുടക്കംകുറിച്ചു. ഗ്രേസി മുണ്ടക്കല്‍ പ്രാര്‍ത്ഥനാന്തരീക്ഷത്തിലേക്ക് എല്ലാവരേയും കൊണ്ടുവന്നു.

കള്‍ച്ചറല്‍ സെക്രട്ടറി സജിത്ത് തൈവളപ്പില്‍ എല്ലാവരേയും പ്രത്യേകിച്ച് മുഖ്യ അവതാരകരായ അമ്പിളി സജീവ്, ചിപ്പി ബൈജു, കീര്‍ത്തി കുര്യന്‍ എന്നിവരേയും വേദിയിലേക്ക് സ്വാഗതം ചെയ്തു. രാഘവ് വാര്യര്‍ അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു. കിരണ്‍ കീര്‍ത്തി സഹോദരിമാരുടെ ക്ലാസിക്കല്‍ നൃത്തത്തോടെ കുട്ടികളുടെയും മുതിര്‍ന്നവരുടേയും പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അരിസോണയിലെ മലയാളി കലാപ്രതിഭകള്‍ വൈവിധ്യമായ പരിപാടികളവതരിപ്പിച്ചു.






അരിസോണ മലയാളി അസോസിയേഷന്റെ മുഖപത്രമായ തനിമയുടെ രണ്ടാം പതിപ്പ് മുന്‍ പ്രസിഡന്റുമാരായ സതീഷ് അമ്പാടി, സൈമണ്‍ കോട്ടൂര്‍, ബിനോയ്‌വാര്യര്‍, ശ്രീകുമാര്‍ നമ്പ്യാര്‍ എന്നിവര്‍ക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ്‌വടകര ക്രിസ്മസ് നവവത്സര സന്ദേശം നല്‍കി.

2014 ഗ്രാജുവേറ്റ ്‌ചെയ്ത കുട്ടികളേയും അവരുടെ മാതാപിതാക്കളേയും പ്രത്യേകമായി അക്കാഡമിക്ക് ഏക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിച്ചു. എഴുത്തുകാരനായ ഡോ.ജോര്‍ജ്ജ് മരങ്ങോലി പ്രണവ് മേനോന്‍, കാര്‍ത്തിക് നമ്പ്യാര്‍, സഞ്ചുസാബു, വിപുതേശ് സിതാരാമന്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.


കലാപരിപാടികളുടെ അവസാന ഭാഗത്ത് നാറ്റിവിറ്റി പരിപാടികളായിരുന്നു. വിശുദ്ധയൗസേപ്പും വിശുദ്ധ മറിയവും ഉണ്ണിയേശുവിനെ കൈയിലേന്തി രാജാക്കന്മാരുടേയും മാലാഖമാരുടെയും അകമ്പടിയോടെ വേദിയിലേക്ക് കടന്നുവന്നത് എല്ലവരിലും കൗതുകമുണര്‍ത്തി.

തുടര്‍ന്ന് സാന്തായുടെ വരവായി. ആനന്ത് സാന്തയായി വേഷമണിഞ്ഞു. പ്രകാശ്മുണ്ടക്കല്‍ എല്ലാവര്‍ക്കും നന്ദിപറഞ്ഞു. വിദ്യാവാര്യരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു. സമ്മേളനാനന്തരം വിഭവസമൃദ്ധമായ സദ്യ നല്‍കപ്പെട്ടു. ശ്രീകുമാര്‍ നമ്പ്യാര്‍, ബൈജുതോമസ്, മധുരാജ് എന്നിവര്‍ സദ്യക്ക് നേതൃത്വം നല്‍കി. ജയന്‍ നായര്‍, ബിനൂ തങ്കച്ചന്‍, വിനൂതോമസ്, ഡോ.മഞ്ചു പിള്ള, കിരണ്‍ കുര്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





വാര്‍ത്ത അയക്കുന്നത് : പി.പി. മോഹനന്‍












from kerala news edited

via IFTTT