Story Dated: Friday, January 16, 2015 03:23
കൊച്ചി: വ്യവസായി ആവശ്യത്തിന് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിക്ഷേപം ആകര്‍ഷിക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും ഇളവുകള്‍. അഞ്ചു കോടി രൂപ നിക്ഷേപം കൊണ്ടുവരുന്നവര്‍ക്ക് ഒരേക്കര്‍ അധികമായി അനുവദിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ ആഗോള പ്രവാസി കേരളീയ സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈവശം വയ്ക്കാനുള്ള ഭൂപരിധി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. നിക്ഷേപവും തൊഴിലവസരവും കണക്കിലെടുത്തായിരിക്കും ഇളവ് അനുവദിക്കുക. നിലവില്‍ ഒരാള്‍ക്ക് 15 ഏക്കര്‍ വരെ കൈവശം വയ്ക്കാനാണ് അനുവാദമുള്ളത്. അഞ്ചു കോടി വരെ നിക്ഷേപമോ 20 തൊഴിലവസരമോ നല്‍കുന്നവര്‍ക്ക് ഒരേക്കര്‍ അധികം നല്‍കും. അമ്പതു കോടി നിക്ഷേപിക്കുന്നവര്‍ക്ക് 10 ഏക്കറിനുള്ള ഇളവ് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്നും നാളെയുമായി കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സംഗമം നടക്കുന്നത്. ആയിരത്തോളം പ്രവാസി മലയാളികള്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
from kerala news edited
via IFTTT