Story Dated: Friday, January 16, 2015 02:35
കൊച്ചി/കൊല്ലം: സംസ്ഥാനത്ത് രാവിലെയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. മരടിനു സമീപം നെട്ടൂരില്‍ ടോറസ് ലോറി ബൈക്കിലിടിച്ച് പോലീസുകാരന്‍ മരിച്ചു. ബൈക്ക് യാത്രികനായ വയലാര്‍ സ്വദേശി എന്‍.ജെ ജോര്‍ജ് ആണ് മരിച്ചത്. രാവിലെ എട്ടരയോടെ വൈറ്റില- അരൂര്‍ ബൈപ്പസില്‍ നെട്ടൂര്‍ ജംഗ്ഷനിലായിരുന്നു അപകടം.
വൈപ്പിനില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു സ്ത്രീ മരിച്ചു. രാവിലെ ഏഴു മണിയോടെ മാനാട്ട് പറമ്പ് തിരുഹൃദയ ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ സ്ത്രീയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തില്‍പെട്ടത്. അമിത വേഗതയില്‍ വന്ന ലോറി ഇവരെ ഇടിച്ചിടുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ലത്താണ് മൂന്നാമത്തെ അപകടം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച് മരിക്കുകയായിരുന്നു. നീരാവില്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനി മുണ്ടയ്ക്കല്‍ സ്വദേശിനി സൗമ്യ സുശീലന്‍ ആണ് മരിച്ചത്. സ്‌കൂളിലേക്കു പോകുന്നതിനായി രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. കൊല്ലം എസ്.എന്‍ കോളജിന് സമീപമുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
from kerala news edited
via IFTTT