121

Powered By Blogger

Friday 16 January 2015

പാലിയേറ്റീവ്‌ രോഗീബന്ധു സംഗമം ശ്രദ്ധേയമായി











Story Dated: Friday, January 16, 2015 03:19


mangalam malayalam online newspaper

മുളയന്‍കാവ്‌: ലോകപാലിയേറ്റീവ്‌ ദിനാചരണത്തിന്റെ ഭാഗമായി മുളയന്‍കാവില്‍ നടന്ന രോഗീബന്ധു സംഗമം ശ്രദ്ധേയമായി. വൈകല്യത്തെ അതിജീവിച്ച കലാകാരന്‍ മാസ്‌റ്റര്‍ പ്രണവ്‌ സംഗമം ഉദ്‌ഘാടനം ചെയ്‌തു. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രമണിമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ രോഗീബന്ധു സംഗമം നടന്നത്‌. സമൂഹത്തിന്റെ സ്‌നേഹവും, പരിചരണവും ആദരവും ലഭിക്കേണ്ട കിടപ്പിലായ രോഗികള്‍, വൃദ്ധജനങ്ങള്‍, രോഗീകളെ പരിചരിക്കുന്ന ബന്ധുക്കള്‍, പാലീയേറ്റീവ്‌ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ ഒത്തുചേര്‍ന്നു. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ഇ.കെ. മുഹമ്മദ്‌കുട്ടി ഹാജി, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ.എം.എം. വിനോദ്‌കുമാര്‍, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാരായ സുബൈദ, എം.എ. അജിത, ഫായിസ അബ്‌ദുള്‍ ഹമീദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.










from kerala news edited

via IFTTT