121

Powered By Blogger

Friday, 16 January 2015

എം.എസ്‌.പി ക്യാമ്പില്‍ ഫയറിംഗ്‌ പരിശീലനത്തിനിടെ റൈഫിള്‍ പൊട്ടിത്തെറിച്ചു നാലുപേര്‍ക്ക്‌ പരുക്ക്‌











Story Dated: Saturday, January 17, 2015 03:23


മലപ്പുറം: എം.എസ്‌.പി ക്യാമ്പില്‍ ആയുധ പരിശീലനത്തിനിടെ റൈഫിള്‍ പൊട്ടിത്തെറിച്ചു നാലുപേര്‍ക്ക്‌ പരുക്ക്‌. റൈഫിള്‍ പോയിന്റ്‌ 303 ഉപയോഗിച്ചു ഫയറിംഗ്‌ പരിശീലനം നടത്തുന്നതിനിടെ റൈഫിള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മലപ്പുറം മേല്‍മുറിയിലെ മലബാര്‍ സ്‌പെഷ്യല്‍ പോലീസ്‌(എം.എസ്‌.പി) ക്യാമ്പിലെ ഫയറിംഗ്‌ റേഞ്ചില്‍ ഇന്നലെ രാവിലെ 8.30നാണു അപകടം. കാഞ്ചിവലിച്ചിട്ടും വെടിയുണ്ട മുന്നോട്ടുപോകാതെ റൈഫിളിള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോറസ്‌റ്റ് ഗാര്‍ഡ്‌ സതീഷ്‌ ഫയറിംഗ്‌ പരിശീലിക്കുമ്പോഴാണു റൈഫിള്‍ പൊട്ടിത്തെറിച്ചത്‌. പൊട്ടിത്തെറിയുടെ ആഗാതത്തില്‍ റൈഫിളില്‍ നിന്നും അടര്‍ന്നെത്തിയ ചീള്‍ ഇയാളുടെ കണ്ണില്‍പതിച്ചു. സമീപത്തണ്ടായ മറ്റു മൂന്നുപോലീസുകാര്‍ക്കും പരുക്കേറ്റു. എം.എസ്‌.പി ക്യാമ്പിലെ എസ്‌.ഐ: രാജേഷ്‌ മുള്ളോളിയുടെ തലയ്‌ക്കാണു പരുക്കേറ്റത്‌. ഇരുവരേയും ഉടന്‍ ആശുപത്രിയിലേക്കുമാറ്റി. മറ്റു രണ്ടുപേരുടെ പരുക്ക്‌ സാരമുള്ളതല്ല. പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച സതീഷിനെ വിദഗ്‌ധ ചികിത്സക്കായി ഉച്ചയോടെ കോയമ്പത്തൂരിലേക്കു മാറ്റി. റൈഫിളില്‍ ഉപയോഗിച്ച വെടിയുണ്ട പ്രശ്‌നമാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. റൈഫിളിന്റെ ഏറെ കാലപ്പഴക്കമുള്ളതല്ലെന്നും അധികൃതര്‍ വ്യക്‌തമാക്കി.










from kerala news edited

via IFTTT