121

Powered By Blogger

Friday, 16 January 2015

കൊല്ലം ജില്ല വാര്‍ഷികാഘോഷം







ജിദ്ദ: നടനവും നാട്യവും സംഗീതവും സമന്വയിച്ച പൊലിമയാര്‍ന്ന കലാവിരുന്നോടെ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പിഎസ്‌ജെ) ഏഴാമത് വാര്‍ഷികം ആഘോഷിച്ചു. ഉസ്ഫാനിലെ വില്ലയില്‍ നടന്ന പരിപാടിക്ക് വന്‍ ജനാവലി സാക്ഷിയായി. പരിപാടി ഗോപി നെടുങ്ങാടി ഉദ്ഘാടനം ചെയ്തു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് റാസിക്കിനെയും വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച കെ.പി.എസ്.ജെ. അംഗങ്ങളെയും വേദിയില്‍ ആദരിച്ചു.


ഷിജി രാജീവ്, മുജീബ് കൊല്ലം, ബിനു നാപ്‌കോ, റസിയ മുജീബ്, അനീസ ബൈജു, സോമരാജന്‍ പിള്ള എന്നിവര്‍ കലാപരിപാടികള്‍ നിയന്ത്രിച്ചു. ലീന കലാം, ജിനു വിജയ്, ഷാനി ഷാനവാസ്, സനുജ മുജീബ്, ഷിജി രാജീവ്, അനീസ ബൈജു, റസിയ മുജീബ് എന്നിവര്‍ വിവിധ കലാപരിപാടികള്‍ സംവിധാനം ചെയ്തു. അഷ്‌റഫ് കുരിയോട്, ശിഹാബ് കടക്കല്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള ടീമാണ് പരിപാടികള്‍ക്ക് രംഗപടം ഒരുക്കിയത്. അവതരണ ഗാനം, കിഡ്‌സ് ബട്ടര്‍ഫ്ലൈ ഡാന്‍സ്, ദൃശ്യാവിഷ്‌കാരം, നാട്ടരങ്ങ്, നാടന്‍ നൃത്തം, ഡ്യൂവെറ്റ് ഡാന്‍സ്, ഒപ്പന, കോമഡി സ്‌കിറ്റ്, തിരുവാതിര, ഫ്യുഷന്‍ ഡാന്‍സ്, നാടന്‍ പാട്ട് തുടങ്ങി നിരവധി ഇനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച കലാവിരുന്ന് വേറിട്ട അനുഭവമായി. ആഷിര്‍ കൊല്ലം, ആശ ഷിജു, വിപിന്‍ തങ്കച്ചന്‍, വിനീഷ് തങ്കച്ചന്‍, ഷാജി ഫ്രാന്‍സിസ്, ഷിജി രാജീവ്, ദേവി പ്രിയദര്‍ശിനി, ആദില്‍ ജമീല്‍ എന്നിവരുടെ ഗാനങ്ങള്‍ കലാസന്ധ്യക്ക് മിഴവേകി. സുള്‍ഫിക്കര്‍ ബാബുരാജ് തബലയും കെ ജെ കോയ ഹാര്‍മോണിയവും കൈകാര്യം ചെയ്തു.


ഹിബ ഷാനവാസ്, ഹാജറ മുജീബ്, ജുവല്‍ വിജയ് , അലീഫ ബൈജു, ഗ്രേസ് ജസ്റ്റസ്, തന്മയി മനോജ്, ഹന്ന ഷാനവാസ്, അജ്മല്‍ ഹാഷിം, ആക്കിഫ ബൈജു, മുഹമ്മദ് ആദില്‍ മുജീബ്, അനെന സഫീര്‍, മുഹമ്മദ് ജാസ്സിം മുജീബ്, അമിത് ഷാജി, അക്മല്‍ ഹാഷിംജി, റയാന്‍ സിറാജ്, റിയാസ് സിറാജ്, ആദില്‍ ജമീല്‍, ബിലാല്‍ ശിഹാബ്, അക്മല ബൈജു, നാദിയ കലാം, റൈഹാന നിസാര്‍, ആയിഷ നവാസ്, എഞ്ചല്‍ മേരി റോബിന്‍, റിക്ക എലിസബത്ത് റോബിന്‍, അതുല്‍ സോമരാജന്‍, അബ്ദുള്ള ശിഹാബ്, ആദിത്യ അനില്‍, ഇജാസ്, സറീന ഫാത്തിം, നായിറ കലാം , സന നിഹാസ്, അമല്‍ സോമരാജന്‍, സ്റ്റീവ് ജസ്റ്റസ്, റഹാന്‍ നൗഷാദ്, നദീം സിറാജ്, അസ്‌ലം നിസാര്‍, മുഹമ്മദ് മുസമ്മില്‍ മുജീബ്, ദേവി പ്രിയദര്‍ശിനി, സന ഫാത്തിമ, നവ്ഫ ഉമ്മര്‍, നിദ ഷംസുദ്ദീന്‍, അജീന സാറാമ്മ ജോസഫ്, സൌരഫ് ശശിധരന്‍ എന്നീ കുട്ടികളും ഷാനവാസ്, അരുണ്‍, ഷാജി ഫ്രാന്‍സിസ്, വിജയ് രാജ് കുഞ്ഞാപ്പി, ഹാഷിംജി കൊട്ടാരക്കര, മുജീബ് കുട്ടി, ഷിജി രാജീവ്, ജിനു വിജയ്, സുരഭി അനില്‍കുമാര്‍, സാറാമ്മ ജോസഫ്, അജീന ജോസഫ്, ഷാനി ഷാനവാസ്, സ്‌നേഹ ശശിധരന്‍, സനൂജ മുജീബ്, മേഴ്‌സി ഷാജി, സജ്‌ന സഫീര്‍, അജീന തോമസ് എന്നീ അംഗങ്ങളും വ്യത്യസ്ത കലാപരിപാടികള്‍ അവതരിപ്പിച്ച് വേദിയില്‍ എത്തി.


സനോഫര്‍ മണലുവട്ടം സ്വാഗതവും ഫസിലുദ്ദീന്‍ ചടയമംഗലം പ്രസിഡന്റ് തോമസ് വൈദ്യന്‍ അധ്യക്ഷത വഹിച്ചു. കലാം മഞ്ഞപ്പാറ, ! സുദീപ് സുന്ദരന്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.


വിവിധ ജില്ലാ സംഘടനാ നേതാക്കളായ അഷ്‌റഫ് കണിയാപുരം, നാസിമുദ്ദീന്‍ മണനാക്ക്, സാദിക്ക്, നസീര്‍ വാവകുഞ്ഞ്, ജലീല്‍ ജബ്ബാര്‍, ജോഷി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുഹമ്മദ് ബൈജു ഉപസംഹാര പ്രസംഗം നടത്തി. സോമരാജന്‍ പിള്ള നന്ദിയും പറഞ്ഞു.


സിറാജ് ആയത്തില്‍, ലുലു സൈനി, അലീന ഫാത്വിം എന്നിവര്‍ അവതാരകരായ പരിപാടിക്ക് മനോജ് കുമാര്‍ ശബ്ദക്രമീകരണം നിര്‍വ്വഹിച്ചു. സലാം പോരുവഴി, സൈനുദ്ദീന്‍ ദര്‍പ്പക്കാട്, മുജീബ് കുട്ടി, സുദീപ് സുന്ദരന്‍, രാജീവ് ചവറ, സലാം കുരീപ്പുഴ, ഹാഷിംജി, ഷറഫുദ്ദീന്‍ പെരുമ്പുഴ, വിജാസ് ചിതറ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.











from kerala news edited

via IFTTT

Related Posts:

  • ക്രിക്കറ്റ്‌ ലോകകപ്പ്‌: നഗ്ന ഓട്ടത്തോടെ തുടക്കം Story Dated: Saturday, February 14, 2015 03:38ക്രൈസ്‌റ്റ്ചര്‍ച്ച്‌: പതിനൊന്നാം ലോകകപ്പിന്‌ നഗ്ന ഓട്ടത്തോടെ ആരംഭം കുറിച്ചു. ന്യൂസിലാണ്ടും ശ്രീലങ്കയും തമ്മില്‍ നടന്ന ഉദ്‌ഘാടന മത്സരത്തിലാണ്‌ നഗ്ന ഓട്ടം അരങ്ങേറിയത്‌.കളി നട… Read More
  • ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്ക് ഉടന്‍ ജോലി: മുഖ്യമന്ത്രി Story Dated: Saturday, February 14, 2015 02:58തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് ഉടന്‍ ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 250 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും. ഒളിംപിക് യോഗ്യത… Read More
  • സുധീരന് കാര്‍ നല്‍കിയിരുന്നതായി മദ്യവ്യവസായി Story Dated: Saturday, February 14, 2015 03:17തൃശൂര്‍: കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ മദ്യവ്യവസായിയുടെ കാര്‍ ഉപയോഗിച്ചുവെന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ ആരോപണം ശരിവച്ച് കാറുടമ ദിലീപ്കുമാര്‍. 1991 മുത… Read More
  • ദേശീയ ഗെയിംസ്: സജന്‍ പ്രകാശ് മികച്ച പുരുഷ താരം Story Dated: Saturday, February 14, 2015 03:01തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളതാരം സജന്‍ പ്രകാശിനെ മികച്ച പുരുഷ താരമായി തെരഞ്ഞെടുത്തു. ആറു സ്വര്‍ണമടക്കം എട്ടു മെഡലുകളാണ് സജന്‍ കേരളത്തിനു വേണ്ടി നീന്തിയെടുത്തത്. മികച്ച… Read More
  • വാലന്റൈന്‍ വെഡ്ഡിംഗ്‌ പ്രണയദിനത്തില്‍ പ്രണയ സാഫല്യം സാധ്യമാകുകയെന്ന അപൂര്‍വ്വഭാഗ്യം ലഭിച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്. 'ഓം ശാന്തി ഓശാന' എന്ന പ്രണയചിത്രത്തിന്റെ ക്ലൈമാക്‌സും കടന്ന് നില്‍ക്കുന്നതാണ് ജൂഡിന്റെ പ്രണയവിശേഷം.സംഭവത്ത… Read More