121

Powered By Blogger

Friday, 16 January 2015

സി.പി.എം ജില്ലാ സമ്മേളനത്തിന്‌ ഒറ്റപ്പാലത്ത്‌ തുടക്കമായി











Story Dated: Friday, January 16, 2015 03:19


mangalam malayalam online newspaper

ഒറ്റപ്പാലം: സി.പി.എം ജില്ലാ സമ്മേളനത്തിന്‌ ഒറ്റപ്പാലത്ത്‌ തുടക്കമായി. ഒറ്റപ്പാലം ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപത്തുള്ള സമ്മേളന മൈതാനിയില്‍ എം.ഹംസ എം.എല്‍.എ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ശശി നയിച്ച പതാക ജാഥയില്‍ ആര്‍. ചിന്നക്കുട്ടന്റെ നേതൃത്വത്തിലുള്ള കൊടിമര ജാഥയും പി.കെ. നാരായണദാസും എ. പ്രഭാകരന്‍ ക്യാപറ്റന്മാരായ ദീപശിഖാ ജാഥകളും ഇന്നലെ വൈകീട്ട്‌ ആറരയോടെ ഒറ്റപ്പാലത്ത്‌ സംഗമിച്ചു. ഇതിനു ശേഷമാണ്‌ പതാക ഉയര്‍ത്തല്‍ ചടങ്ങ്‌ നടന്നത്‌. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ പി. ഉണ്ണി, പി.കെ. സുധാകരന്‍, ഒറ്റപ്പാലം ഏരിയാ സെക്രട്ടറി കെ. സുരേഷ്‌ എന്നിവര്‍ പങ്കെടുത്തു. ഫ്‌ളാഗ്‌ സല്യുട്ടുമുണ്ടായിരുന്നു.

ഇന്ന്‌ രാവിലെ സി.എന്‍.എന്‍ ഓഡിറ്റോറിയത്തില്‍ സജ്‌ജമാക്കിയ വാമനന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റിയംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്‌. അച്യുതാനന്ദന്‍, പാലൊളി മുഹമ്മദ്‌കുട്ടി, ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, വി.വി. ദക്ഷിണാമൂര്‍ത്തി, എ.കെ. ബാലന്‍, എളമരം കരീം, ബേബി ജോണ്‍ എന്നിവര്‍ മൂന്ന്‌ ദിവസവും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം 18 ന്‌ സമാപിക്കും. ഇതോടനുബന്ധിച്ച്‌ വൈകീട്ട്‌ മൂന്നിന്‌ കണ്ണിയംപുറം സെവന്‍ത്ത്‌ ഡേയില്‍ നിന്ന്‌ അരലക്ഷത്തോളം പേര്‍ അണിനിരക്കുന്ന വളണ്ടിയര്‍ മാര്‍ച്ചുമുണ്ടാകും. സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുപ്രകടനം ഒഴിവാക്കിയിട്ടുണ്ട്‌.










from kerala news edited

via IFTTT

Related Posts:

  • വിവരാവകാശ ശില്‍പ്പശാല പാലക്കാട്ട്‌ Story Dated: Friday, December 19, 2014 03:16പാലക്കാട്‌: വിവരാവകാശത്തിനായുള്ള ദേശീയ ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്‌ഥാനതല വിവരാവകാശ ശില്‍പ്പശാല 20, 21 തീയതികളില്‍ ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കുമെന്ന്‌ സം… Read More
  • പാമ്പുകടിയേറ്റ്‌ മരിച്ചു Story Dated: Thursday, December 18, 2014 09:11പാലക്കാട്‌: വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന വിദ്യാര്‍ഥി പാമ്പുകടിയേറ്റ്‌ മരിച്ചു. കല്ലേക്കുളങ്ങര പണ്ടാരക്കളം ശ്രീനിവാസന്റെ മകന്‍ ശ്രീജിത്ത്‌(11) ആണ്‌ മരിച്ചത്‌. ഇന്നലെ പുല… Read More
  • ആലത്തൂര്‍ കോളജ്‌ പ്രിന്‍സിപ്പലിനെതിരെ നടപടി: മന്ത്രി Story Dated: Friday, December 19, 2014 03:16പാലക്കാട്‌: ആലത്തൂര്‍ എസ്‌.എന്‍. കോളജ്‌ പ്രിന്‍സിപ്പലിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ നിയമസഭയില്‍ പറഞ്ഞു. കോളജില്‍… Read More
  • നെല്‍കര്‍ഷക സംയുക്‌ത കണ്‍വന്‍ഷന്‍ നാളെ Story Dated: Thursday, December 18, 2014 01:48പാലക്കാട്‌: നെല്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അറുതിവരുത്തുന്നതു സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ നെല്‍കര്‍ഷക സംയുക്‌ത കണ്‍വന്‍ഷന്… Read More
  • താടിയരങ്ങ്‌ 24 ന്‌ വെള്ളിനേഴിയില്‍ Story Dated: Friday, December 19, 2014 03:16പാലക്കാട്‌: വെള്ളിനേഴി നാണുനായര്‍ സ്‌മാരക കലാകേന്ദ്രത്തിന്റെ പതിമൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 24ന്‌ വൈകീട്ട്‌ അഞ്ചരക്ക്‌ കുറുവട്ടൂര്‍ കലാകേന്ദ്ര പരിസരത്ത്‌് താടിയരങ്ങ്‌… Read More