121

Powered By Blogger

Friday 16 January 2015

നറ്റ്യൂറ പെയിന്റിംഗ്‌ എക്‌സിബിഷന്‍ ഇന്നു മുതല്‍











Story Dated: Friday, January 16, 2015 03:17


മലപ്പുറം: പ്രകൃതിയുടെ വിവിധ വര്‍ണങ്ങള്‍ ക്യാന്‍വാസില്‍ കോറിയിട്ടുള്ള നറ്റ്യൂറ പെയിന്റിംഗ്‌ എക്‌സിബിഷന്‍ ഇന്നു മുതല്‍ 26വരെ കോട്ടക്കുന്ന്‌ ലളിതകലാ അക്കാഡമി ആര്‍ട്ട്‌ ഗ്യാലറിയില്‍ നടക്കും. വളവന്നൂര്‍ ബി.വൈ.കെ.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ മാത്യു കോട്ടയ്‌ക്കലിന്റെ 40 ചിത്രങ്ങള്‍ അടങ്ങിയ പ്രദര്‍ശനം രാവിലെ 10നു പി.ഉബൈദുള്ള എം.എല്‍.എ ഉദ്‌ഘാടനം ചെയ്ുംയ. പത്രസമ്മേളനത്തില്‍ ചിത്രകാരന്‍ മാത്യു കോട്ടയ്‌ക്കല്‍, കെ.യു. ജോണ്‍, ടി.അഹമ്മദ്‌ കുട്ടി, ബാബു പാമ്പാടി, കെ.കെ.ശിവദാസന്‍ പങ്കെടുത്തു. മലപ്പുറം: കീഴുപറമ്പ്‌ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ കെട്ടിട നികുതി വര്‍ദ്ധനവില്‍ സ്വജനപക്ഷപാതവും അഴിമതിയുമുള്ളതായി ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭരണസമിതിക്ക്‌ വേണ്ടപ്പെട്ടവരുടെ കെട്ടിട നികുതിയില്‍ നാമമാത്രവും സാധാരണക്കാര്‍ക്ക്‌ ഇരട്ടിയിലധികം വര്‍ദ്ധനവുമാണ്‌ വരുത്തിയത്‌. പത്താം വാര്‍ഡിലെ തയ്യില്‍ പട്ടാക്കല്‍ അബ്‌ദുസലാമിന്റെ പഴയ നികുതി 114 രൂപയായിരുന്നു. എന്നാല്‍ പുതിയ നികുതിയില്‍ ഇത്‌ 638 രൂപയായി ഉയര്‍ന്നു. തുടര്‍ന്ന്‌ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോഴാണ്‌ തട്ടിപ്പുകള്‍ പുറത്തറിഞ്ഞത്‌. പഴയ വീടുകള്‍ക്ക്‌ നിലവിലുള്ള നികുതിയുടെ 60 ശതമാനം വര്‍ദ്ധനവ്‌ വരുത്താനാണ്‌ വ്യവസ്‌ഥ. എന്നാല്‍ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ്‌ ഭരണ സമിതി ഇതു നടപ്പിലാക്കിയത്‌. ചില ആഢംബര വീടുകള്‍ക്ക്‌ നാമാമാത്രതുകയാണു വര്‍ദ്ധിപ്പിച്ചതെന്നും ഭാരവാഹികള്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ പി.പി.നാസര്‍, ടി.പി. സലാം എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT