121

Powered By Blogger

Friday 16 January 2015

ലോക ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി








ലോക ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി


Posted on: 16 Jan 2015



ദോഹ: 24-ാമത് പുരുഷ ഹാന്‍ഡ്‌ബോള്‍ ലോക ചാമ്പ്യന്‍ഷിപ്പ് ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രത്തലവന്‍മാരും പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. ഡെപ്യൂട്ടി അമീര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, ശെയ്ഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, അമീറിന്റെ സ്വകാര്യ പ്രതിനിധി ശെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി തുടങ്ങിയ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗായകര്‍ ചേര്‍ന്ന് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഗാനം ആലപിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകാശത്ത് വര്‍ണവിസ്മയം വിരിയിച്ചു വെടിക്കെട്ടും നടന്നു.

ബ്രസീലിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ വിജയിച്ചു. 23നെതിരേ 28 ഗോളുകള്‍ക്കാണ് വാശിയേറിയ മത്സരത്തില്‍ ആതിഥേയര്‍ വിജയം കൈപ്പിടിയിലൊതുക്കിയത്.




അഹമദ് പാതിരിപ്പറ്റ












from kerala news edited

via IFTTT