121

Powered By Blogger

Friday, 16 January 2015

നമിച്ചു പോകും ഈ നാലു വയസ്സുകാരന്‍ ബ്രൂസ് ലീയെ!









Story Dated: Friday, January 16, 2015 12:33



  1. Bruce Lee Reborn



mangalam malayalam online newspaper

ബ്രുസ് ലീയുടെ പുനര്‍ജന്‍മം, ബ്രുസ് ലീ ജൂനിയര്‍ എന്നിങ്ങനെ ചൈനയില്‍ നിന്നുളള ഒരു നാലു വയസ്സുകാരന് സാമൂഹികസൈറ്റുകളില്‍ ലഭിക്കുന്ന വിശേഷണങ്ങള്‍ക്ക് കൈയും കണക്കുമില്ല. കളിപ്പാട്ടം പിടിക്കേണ്ട സമയത്ത് കുംഗ് ഫൂ ഇതിഹാസമായ ബ്രൂസ് ലീയെ പോലെ നഞ്ചക്ക് കറക്കുന്ന ഈ വിദ്വാന്റെ പ്രകടനം കാണുന്നവര്‍ക്ക് അവനെ അങ്ങനെ വിളിക്കാന്‍ തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുളളൂ.


ഇന്നും ബ്രൂസ് ലീയെ ആരാധിക്കുന്നവരുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കന്നവര്‍ ലോകമെമ്പാടുമുണ്ടുതാനും. കാര്യമിതൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും സുന്ദരനായ ബ്രൂസ് ലീ ഫാന്‍ ഈ നാലു വയസ്സുകാരന്‍ തന്നെയായിരിക്കും.


'ഗെയിം ഓഫ് ഡെത്തി'ലെ ബ്രൂസ് ലീയെ പോലെയാണ് കൊച്ചു ബ്രുസ് ലീയൂടെ നഞ്ചക്കു ചുഴറ്റലെന്ന് യുട്യൂബില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാന്‍ സാധിക്കും. പിന്നിലെ ടി.വി. സ്‌ക്രീനില്‍ യഥാര്‍ഥ ബ്രൂസ് ലീയുടെ ആക്ഷനൊപ്പമാണ് നാലു വയസ്സുകാരന്‍ 'കൂളായി' നഞ്ചക്ക് ചുഴറ്റി വിസ്മയിപ്പിക്കുന്നത്.


കൊച്ചു ബ്രൂസ് ലീയുടെ പ്രകടനം വെബില്‍ മാത്രമല്ല തയ്‌വാന്‍ ടി.വി. ചാനലുകളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.










from kerala news edited

via IFTTT