121

Powered By Blogger

Friday, 16 January 2015

ഭൂമി തട്ടിപ്പ്: സലീംരാജിന് നുണപരിശോധന വേണമെന്ന് സി.ബി.ഐ









Story Dated: Friday, January 16, 2015 02:08



mangalam malayalam online newspaper

കൊച്ചി: കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പ് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ നുണപരിശോധന (പോളിഗ്രഫ് ടെസ്റ്റ്) യ്ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ. ഇക്കാര്യം ആവശ്യപ്പെട്ട് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കും. കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ നുണ പരിശോധന വേണ്ടിവരും. ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ പോളിഗ്രാഫ് പരിശോധന അനുവാര്യമാണെന്നാണ് സി.ബി.ഐ നിലപാട്.


അതിനിടെ, സലീംരാജിന്റെ ഫോണ്‍വിളി രേഖകള്‍ നല്‍കാനാവില്ലെന്ന് രണ്ട് മൊബൈല്‍ കമ്പനികള്‍ അറിയിച്ചിരുന്നു. ഇതിനെതിരെ സി.ബി.ഐ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പോളിഗ്രാഫ് ടെസ്റ്റ് നടത്തിയാല്‍ സലീംരാജിന്റെ ഫോണ്‍വിളിയുടെ വിവരങ്ങള്‍ അറിയാമെന്നാണ് സി.ബി.ഐയുടെ കണക്കുകൂട്ടല്‍.










from kerala news edited

via IFTTT