121

Powered By Blogger

Friday 16 January 2015

പോളിയോ നിര്‍മാര്‍ജന യജ്‌ഞത്തില്‍ പങ്കാളികളാവുക: പാണക്കാട്‌ ഹൈദരലി തങ്ങള്‍











Story Dated: Saturday, January 17, 2015 03:23


മലപ്പുറം: രാജ്യത്ത്‌ നിന്ന്‌ പോളിയോ നിര്‍മാര്‍ജനം ചെയ്ുയന്നതിനുള്ള കൂട്ടായ യജ്‌ഞത്തില്‍ പങ്കാളികളാവാന്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ ആഹ്വാനം ചെയ്‌തു. പത്ത്‌ വര്‍ഷത്തോളമായി സര്‍ക്കാര്‍ നടത്തി വരുന്ന പള്‍സ്‌ പോളിയോ ഇമ്യൂണൈസേഷന്‍ പദ്ധതിയുടെ ഫലമായി 2009 നു ശേഷം ഇന്ത്യയില്‍ പോളിയോ ബാധ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെന്നത്‌ സന്തോഷകരമാണ്‌. ഓരോ പൗരനും ഈ യജ്‌ഞത്തില്‍ പങ്കാളിയാവുമ്പോള്‍ മാത്രമാണ്‌ ഭാവിയിലും ഇത്‌ പൂര്‍ണ ഫലപ്രാപ്‌തിയിലെത്തിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ തങ്ങള്‍ പറഞ്ഞു.

രോഗങ്ങള്‍ വരാതെ പ്രതിരോധിക്കുകയാണ്‌ ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിനുള്ള യഥാര്‍ഥ വഴി. പ്രസവം മുതല്‍ തന്നെ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത്‌ ആവശ്യമാണ്‌. മാതാക്കളാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്‌. പോളിയോ നിര്‍മാര്‍ജനം ചെയ്യുന്നതിന്‌ അഞ്ച്‌ വയസില്‍ താഴെയുള്ള മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും വര്‍ഷത്തില്‍ രണ്ട്‌ തവണ പോളിയോ തുള്ളിമരുന്ന്‌ നല്‍കണമെന്നാണ്‌ ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്‌. ഈ അടിസ്‌ഥാനത്തിലാണ്‌ സംസ്‌ഥാന ആരോഗ്യ വകുപ്പും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പോളിയോ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കുന്നത്‌. ഈ വര്‍ഷം ജനുവരി 18, ഫെബ്രുവരി 22 തീയതികളിലാണ്‌ തുള്ളിമരുന്ന്‌ വിതരണം. സ്വന്തം കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തില്‍ ശ്രദ്ധാലുക്കളായ എല്ലാവരും യജ്‌ഞത്തില്‍ പങ്കാളികളായി അഞ്ച്‌ വയസില്‍ താഴെയുള്ള ഒരു കുട്ടി പോലും ഒഴിവാകാതെ പോളിയോ തുള്ളി മരുന്ന്‌ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തണമെന്ന്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.










from kerala news edited

via IFTTT