Story Dated: Friday, January 16, 2015 02:24
ഷാങ്ഗായ്: ചൈനയില്‍ ബോട്ട്മുങ്ങി ഇന്ത്യക്കാരനടക്കം 22 പേരെ കാണാതായി. കപ്പലുകളും മറ്റും വലിച്ചുകൊണ്ടുപോകുന്ന നൗകയാണ് വ്യാഴാഴ്ച പരീക്ഷണ യാത്രയ്ക്കിടെ യാങ്ത്‌സെ നദിയില്‍ മുങ്ങിയത്. എട്ടു വിദേശികളടക്കം 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്നു പേര്‍ രക്ഷപ്പെട്ടതായി ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ജെഎംഎസ് ഡെല്‍റ്റ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. കാണാതായ ജീവനക്കാരില്‍ നാലു പേര്‍ സിംഗപ്പൂര്‍ സ്വദേശികളാണ്. ഒരു ഇന്ത്യക്കാരനും ജപ്പാന്‍ സ്വദേശിയും അപകടത്തില്‍പെട്ടിട്ടുണ്ടെന്ന് ഷാങ്ഗായിലെ കോണ്‍സുലേറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മലേഷ്യ, ഇന്തോനീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു രണ്ടുപേര്‍.
ബോട്ടിലേക്ക് അതിവേഗമാണ് വെള്ളം ഇരച്ചുകയറിയതെന്നും 20 സെക്കന്റിനുള്ളില്‍ ബോട്ടി മുങ്ങിയെന്നും രക്ഷപ്പെട്ട ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു.
from kerala news edited
via IFTTT