121

Powered By Blogger

Friday, 16 January 2015

കടല്‍ക്കൊല: നാവികരെ തിരിച്ചയക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ്; വിയോജിപ്പുമായി ഇന്ത്യ









Story Dated: Friday, January 16, 2015 01:21



mangalam malayalam online newspaper

സ്‌ട്രോസ്ബര്‍ഗ്/ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ മനുഷ്യാവകാശത്തില്‍ ആശങ്കയുമായി യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയം. നാവികരെ ഇറ്റലിയിലേക്ക് മടക്കി അയക്കാനും വിചാരണ മാറ്റാനും ഇന്ത്യ തയ്യാറാകണമെന്നും പ്രമേയത്തില്‍ പറയുന്നു. ഇറ്റാലിയന്‍ നാവികരുടെ വിചാരണയുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറ്റലിയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ അനിവാര്യമാണ്. പ്രശ്‌നം ഉടന്‍ പരിഹരിക്കണം. ഇറ്റലിയുടെ നീതിന്യായ പരിധിയിലോ രാജ്യാന്തര ആര്‍ബിട്രേഷന്‍ വഴിയോ വിചാരണ നടത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നതായി യൂറോപ്യന്‍ പാര്‍ലമെന്റ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. കിഴക്കന്‍ ഫ്രാന്‍സിലെ സ്‌ട്രോസ്ബര്‍ഗിലാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ആസ്ഥാനം.


നാവികരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരണമെന്നും കുറ്റം ചുമത്താതെ തടവിലാക്കുന്നത് മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതില്‍ കടുത്ത ദുഃഖമുണ്ട്. അതേസമയം നാവികര്‍ തടവിലാക്കപ്പെട്ടവരില്‍ ആശങ്കയുണ്ടെന്നും പാര്‍ലമെന്ററിലെ ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.


യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയത്തെ ഇന്ത്യ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഇന്ത്യന്‍ സുപ്രീം കോടതിക്കു മുമ്പാകെയുള്ള വിഷയമാണിതെന്നും യൂറോപ്യന്‍ പാര്‍ലമെന്റിന്റെ നടപടി ഉചിതമായില്ല. നാവികരുടെ കാര്യത്തില്‍ ഇന്ത്യയും ഇറ്റലിയൂ തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു.


നാവികന്‍ മാസ്സിമിലാനോ ലാത്തോറെയ്ക്ക് മൂന്നു മാസം കൂടി ഇറ്റലിയില്‍ കഴിയാന്‍ സുപ്രീം കോടതി ഇന്നലെ അനുവാദം നല്‍കിയിട്ടുണ്ട്. മറ്റൊരു നാവികന്‍ സാല്‍വത്തോറെ ഗിറോണ്‍ ഇറ്റാലിയന്‍ എംബസിയിലാണ് താമസിക്കുന്നത്. ഈ സാചര്യത്തില്‍ പ്രമേയം അവതരിപ്പിക്കരുതെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നതാണെന്നും സയ്യദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.










from kerala news edited

via IFTTT