121

Powered By Blogger

Friday, 16 January 2015

വിലത്തകര്‍ച്ച റബര്‍ കടകള്‍ അടഞ്ഞു കിടന്നു കര്‍ഷകര്‍ക്ക്‌ പണത്തിന്‌ ബുദ്ധിമുട്ട്‌ നേരിട്ടു











Story Dated: Saturday, January 17, 2015 03:23


മലപ്പുറം: മലപ്പുറത്ത്‌ ഇന്നലെ റബ്ബര്‍വ്യാപാരം നടന്നില്ല. കടകള്‍ അടഞ്ഞു കിടന്നു. ഇതുമൂലം റബര്‍ കര്‍ഷകര്‍ക്ക്‌ പണത്തിന്‌ ബുദ്ധിമുട്ട്‌ നേരിട്ടു. മൂന്നൂറോളം ചെറുകിട റബര്‍ കടകളാണ്‌ ജില്ലയിലുള്ളത്‌. റബറിന്റെ വിലയിടിവ്‌ നിയന്ത്രിക്കുന്നതിന്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ പാക്കേജ്‌ അനുസരിച്ച്‌ റബര്‍ കര്‍ഷകരില്‍ നിന്നും ചെറുകിട റബര്‍ കച്ചവടക്കാരാണ്‌ സാമ്പത്തിക തകര്‍ച്ച നേരിട്ടത്‌. കടകളടച്ച്‌ സര്‍ക്കാരിനെ പ്രതിഷേധമറിയിക്കുകയായിരുന്നു കടകളടച്ചത്‌. സ്വാഭാവിക റബറിന്റെ വില തകര്‍ച്ചയില്‍ നിന്ന്‌ റബര്‍ കര്‍ഷകരെ മോചിപ്പിക്കുന്നതിനു വേണ്ടി റബര്‍ വ്യാപാരികളും റബര്‍ ബോര്‍ഡും ചേര്‍ന്ന്‌ സര്‍ക്കാരുണ്ടാക്കിയ ധാരണയനുസരിച്ചാണ്‌ ചെറുകിട റബര്‍ കച്ചവടക്കാര്‍ കര്‍ഷകരില്‍ നിന്നും റബര്‍ ശേഖരിച്ചത്‌. ഒരു കിലോ റബറിന്‌ 130 രൂപയായി നിശ്‌ചയിക്കപ്പെടുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ചെറുകിട കച്ചവടക്കാര്‍ കിലോക്ക്‌ 128 നും 130 നും കര്‍ഷകരില്‍ നിന്നും റബര്‍ വാങ്ങിയിരുന്നു. എന്നാല്‍ ഏതാനും വന്‍കിട വ്യാപാരികള്‍ സര്‍ക്കാര്‍ പാക്കേജില്‍ നിന്നും പിന്മാറിയതോടെ ചെറുകിട കച്ചടവടക്കാര്‍ പ്രതിസന്ധിയിലായി. ഒരാഴ്‌ചയായി ചെറുകിട കച്ചവടക്കാര്‍ വാങ്ങിയ റബര്‍ കെട്ടിക്കിടക്കുകയാണ്‌. സര്‍ക്കാര്‍ പാക്കേജില്‍ വെള്ളം ചേര്‍ക്കുവാനുള്ള നീക്കത്തിന്‌ തടയിടുകയാണ്‌ ചെറുകിട റബര്‍ കച്ചവടക്കാര്‍ കടകളടയ്‌ക്കാന്‍ നിര്‍ബന്ധിതരായത്‌. ബാങ്ക്‌ലോണ്‍ എടുത്താണ്‌ മിക്കവരും കച്ചവടം തുടങ്ങിയത്‌. റബറിന്റെ വിലയിടിവു മൂലം വായ്‌പകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ ഇവര്‍. ഇതിനിടയിലാണ്‌ സര്‍ക്കാര്‍ പാക്കേജിന്റെ പേരില്‍ വന്‍ നഷ്‌ടം നേരിടുന്നത്‌. കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ ഇടപെട്ടില്ലെങ്കില്‍ റബര്‍ കര്‍ഷരെപ്പോലെ ചെറുകിട റബര്‍ കച്ചവടക്കാരും കടം വന്ന്‌ കുടംബങ്ങള്‍ വഴിയാധാരമാകുമെന്നും ചെറുകിട കച്ചവടക്കാര്‍ പറയുന്നു.


ഫ്രാന്‍സിസ്‌ ഓണാട്ട്‌










from kerala news edited

via IFTTT