Story Dated: Friday, January 16, 2015 12:45
ശ്രീനഗര്‍: ലഷ്‌കറെ തോയിബ ഭീകര സംഘടനയിലെ പ്രമുഖ കമാന്‍ഡറെ ജമ്മു കശ്മീരില്‍ അറസ്റ്റു ചെയ്തു. ബാരാമുള്ളയിലെ സോപോറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പാകിസ്താന്‍ സ്വദേശിയായ ഇയാളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം സോപോറില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മറ്റൊരു ലഷ്‌കറെ കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു.
from kerala news edited
via IFTTT