കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ) നിന്ന് ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാനൊരുങ്ങുന്നു. അന്താരാഷ്ട്ര സർവീസുകളിൽ യു.എ.ഇ.യിലേക്കാണ് ഏറ്റവുമധികം യാത്രക്കാരുള്ളതെന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനായി വിവിധ വിമാനക്കമ്പനികളുമായി ചർച്ച നടന്നുവരികയാണെന്നും കിയാൽ മാനേജിങ് ഡയറക്ടർ വി. തുളസീദാസ് 'മാതൃഭൂമി ധനകാര്യ'ത്തോട് പറഞ്ഞു. കഴിഞ്ഞയാഴ്ച 'ഗോ എയർ' കണ്ണൂർ-കുവൈത്ത്-കണ്ണൂർ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ദുബായ്, ദമാം, ജിദ്ദ, കുവൈത്ത്...