121

Powered By Blogger

Sunday, 22 September 2019

കിയാൽ കുതിക്കുന്നു: ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ) നിന്ന് ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാനൊരുങ്ങുന്നു. അന്താരാഷ്ട്ര സർവീസുകളിൽ യു.എ.ഇ.യിലേക്കാണ് ഏറ്റവുമധികം യാത്രക്കാരുള്ളതെന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനായി വിവിധ വിമാനക്കമ്പനികളുമായി ചർച്ച നടന്നുവരികയാണെന്നും കിയാൽ മാനേജിങ് ഡയറക്ടർ വി. തുളസീദാസ് 'മാതൃഭൂമി ധനകാര്യ'ത്തോട് പറഞ്ഞു. കഴിഞ്ഞയാഴ്ച 'ഗോ എയർ' കണ്ണൂർ-കുവൈത്ത്-കണ്ണൂർ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ദുബായ്, ദമാം, ജിദ്ദ, കുവൈത്ത് തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ വിമാനക്കമ്പനികളുടെ പ്രവർത്തനം കണ്ണൂരിലേക്ക് കൂടി വ്യാപിപ്പിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര തലത്തിൽ ബെംഗളൂരുവിലേക്കാണ് ഏറ്റവുമധികം യാത്രക്കാർ. ഡൽഹിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവീസുകൾ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിദിനം അമ്പതോളം സർവീസുകളാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ളത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. ദുബായ്, അബുദാബി, ഷാർജ, മസ്കറ്റ്, കുവൈത്ത്, ബഹ്റൈൻ, ദോഹ, റിയാദ് തുടങ്ങിയ അന്തർദേശീയ റൂട്ടുകളിലും ഡൽഹി, മുംബൈ, ഗോവ, ഹൈദരാബാദ്, ഹുബ്ബള്ളി, ബെംഗളൂരു, ചെന്നൈ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ ആഭ്യന്തര റൂട്ടുകളിലും നിലവിൽ സർവീസ് ഉണ്ട്. പ്രതിമാസ യാത്രികർ ഒന്നര ലക്ഷം; ഈ വർഷത്തെ ലക്ഷ്യം 18 ലക്ഷം പ്രവർത്തനം ആരംഭിച്ചിട്ട് പത്താമത്തെ മാസമായല്ലോ, കിയാലിന്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു? ഒറ്റ വാക്കിൽ പറഞ്ഞാൽ, കിയാലിന്റെ ഭാവി ഭാസുരമാണ്. എയർപോർട്ടിനെപ്പറ്റിയും ഇവിടത്തെ സൗകര്യങ്ങളെപ്പറ്റിയും വളരെ നല്ല അഭിപ്രായമാണ് യാത്രക്കാർക്കുള്ളത്. ചുരുക്കം ചില ന്യൂനതകൾ പറഞ്ഞുകേൾക്കാറുണ്ടെങ്കിലും ഉടൻതന്നെ അത്തരം പരാതികൾ പരിഹരിക്കാൻ ശ്രമിക്കാറുണ്ട്. തുടക്കമെന്ന നിലയിൽ പൊതുവെ നല്ല വരുമാനമാണ് എയർപോർട്ടിനുള്ളത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ എയർപോർട്ട് ലാഭത്തിലാകുമെന്നാണ് കരുതുന്നത്. വായ്പാ തിരിച്ചടവു കൂടി കണക്കിലെടുക്കുമ്പോൾ ഈ നേട്ടം കൈവരിക്കാൻ നല്ല പ്രയത്നംതന്നെ നടേത്തണ്ടി വരും. പ്രത്യേകിച്ച് വിദേശ വിമാനക്കമ്പനികളുടെ അഭാവത്തിൽ. നടപ്പുവർഷം പ്രതീക്ഷിക്കുന്ന യാത്രക്കാർ. പ്രതിമാസം ശരാശരി എത്ര യാത്രക്കാരാണ് എയർപോർട്ട് വഴി പോകുന്നത്? ആദ്യ വർഷം 18 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസം ഒന്നര ലക്ഷത്തോളം യാത്രക്കാർ കിയാലിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. വിദേശ വിമാനക്കമ്പനികളുടെ അഭാവത്തിലുള്ളതാണ് യാത്രക്കാരുടെ ഈ കണക്ക്. കഴിഞ്ഞ പത്ത് മാസത്തെ കണക്ക് പരിശോധിച്ചാൽ പ്രതിമാസം ഏകദേശം 66,000 അന്താരാഷ്ട്ര യാത്രക്കാരും ഏകദേശം 84,000 ആഭ്യന്തര യാത്രക്കാരും കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുണ്ട്. ഓണം, പെരുന്നാൾ, ഈസ്റ്റർ എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായി. വരും മാസങ്ങളിലും എണ്ണം കൂടാനാണ് സാധ്യത. കാർഗോ സൗകര്യം എപ്പോൾ യാഥാർത്ഥ്യമാകും. ഇത് കണ്ണൂരിലെ വ്യവസായങ്ങൾക്ക് എങ്ങനെ സഹായകമാകും? വ്യോമയാന ചരക്കുനീക്കത്തിനുള്ള അനന്ത സാധ്യതകളാണ് വിമാനത്താവളത്തിനുള്ളത്. താത്കാലിക കാർഗോ സൗകര്യം സജ്ജമായിട്ടുണ്ട്. ബന്ധപ്പെട്ട അനുമതി ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ്. വലിയ ഒരു കാർഗോ കോംപ്ലക്സിന്റെ നിർമാണം കൂടി ഏതാനും മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതോടെ കൈത്തറി, സുഗന്ധദ്രവ്യങ്ങൾ, മത്സ്യം, മാംസം, കാപ്പി, തേയില, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ വലിയ തോതിൽ കയറ്റുമതി ചെയ്യാൻ അവസരമുണ്ടാകും. കുറ്റ്യാട്ടൂർ മാങ്ങ പോലുള്ള കണ്ണൂരിന്റെ തനത് വിഭവങ്ങൾക്കും വലിയ വിപണി സാധ്യതകളാണ് ഇതോടെ തുറക്കപ്പെടുന്നത്. കൂടുതൽ ചരക്കുനീക്കത്തിന് സാധിക്കുന്ന വലിയ വിമാനങ്ങൾ ഉടൻ സർവീസ് ആരംഭിക്കേണ്ടതുണ്ട്. ഇത്തരം വിമാനങ്ങൾ കൂടുതലും വിദേശ വിമാന കമ്പനികൾക്കാണ് ഉള്ളത്. വിദേശ വിമാന കമ്പനികളുടെ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷം കൊണ്ട് വിമാനത്താവളത്തിലുണ്ടാകുന്ന വികസനങ്ങൾ? പല പുതിയ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. കൺസൾട്ടസി കമ്പനിയായ കെ.പി.എം.ജി.യെ കണ്ണൂർ എയർപോർട്ടിന്റെ കൺസൾട്ടന്റായി നിയമിച്ചിട്ടുണ്ട്. റൺവേ നീളം കൂട്ടൽ, വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഏപ്രൺ വികസനം, ഭൂഗർഭ സംവിധാനത്തിലൂടെ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന ഫ്യുവൽ റിഹൈഡ്രന്റ് സിസ്റ്റത്തിന്റെ നിർമാണം തുടങ്ങിയ വികസന പദ്ധതികൾ വരും വർഷങ്ങളിൽ നടപ്പാക്കും. പുതിയ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, എയർപോർട്ട് വില്ലേജ് എന്നീ വ്യവസായ-വാണിജ്യ സംരംഭങ്ങളും ആരംഭിക്കും. sanilakallyaden@gmail.com

from money rss http://bit.ly/30Jh2G7
via IFTTT