121

Powered By Blogger

Monday 12 July 2021

സ്വർണവില പവന് 120 രൂപകൂടി 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കൂടി 35,840 രൂപയായി. ഗ്രാമിന്റെ വില 15 രൂപ കൂടി 4480 രൂപയുമായി. 35,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 12 ദിവസത്തിനിടെ വിലയിലുണ്ടായ വർധന 640 രൂപയാണ്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ വർധിച്ച് ട്രോയ് ഔൺസിന് 1,807.22 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണത്തിൽ പ്രതിഫലിച്ചത്. ഒരാഴ്ചയിലെ താഴ്ന്ന നിലവാരമായ 1,790.49 ഡോളറിലേയ്ക്ക് കഴിഞ്ഞ ദിസവം താഴ്ന്നശേഷമാണ് വിലയിൽ വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ ഫ്യൂച്ചേഴ്സ് വില 47,881 രൂപയായി. ജൂണിൽ കുത്തനെ ഇടിവുണ്ടായശേഷമാണ് ഈ മാസം വിലയിൽ വർധനയുണ്ടായത്.

from money rss https://bit.ly/3eb5uVJ
via IFTTT

വിലക്കയറ്റത്തിൽ കാര്യമായ കുറവില്ല: പലിശ നിരക്ക് വർധിക്കുമോ?

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പരുപ്പ നിരക്ക് ജൂണിൽ 6.26ശതമാനം രേഖപ്പെടുത്തി. മെയ് മാസത്തെ 6.30ശതമാനത്തേക്കാൾ നേരിയ കുറവുണ്ടായെങ്കിലും ആറുമാസത്തെ ഉയർന്ന നിരക്കിലാണ് ഇപ്പോഴും വിലക്കയറ്റം. റിസർവ് ബാങ്ക് നിശ്ചയിച്ച പരിധിയേക്കാൾ ഉയർന്നതോതിലാണ് ഇപ്പോഴും പണപ്പെരുപ്പ സൂചിക. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് സൂചികയിൽ പ്രതിഫലിച്ചത്.ഭക്ഷ്യവിലക്കയറ്റം ജൂണിൽ 5.15ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞമാസം 5.01ശതമാനംമാത്രമായിരുന്നു ഇത്. ഇന്ധന വിലക്കയറ്റം 11.86ശതമാനത്തിൽനിന്ന് 12.68ശതമാനമായി. ആഗോളതലത്തിൽ വിലവർധന പ്രകടമായതിനാൽ യുഎസ് ഫെഡ് റിസർവ് ഈ വർഷം അവസാനത്തോടെ പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ആർബിഐയുടെ നീക്കം നിർണായകമാകും. ഓഗസ്റ്റിൽ നടക്കുന്ന ധനനയ സമിതിയുടെ അടുത്തയോഗത്തിൽ നിരക്കുകൾ മാറ്റംവരുത്തിയേക്കില്ലെന്നാണ് പ്രതീക്ഷ. അതേസമയം, ഡിസംബറോടെ പണപ്പെരുപ്പ നിരക്കുകളിൽ കുറവുവന്നില്ലെങ്കിൽ നിരക്കുവർധന പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3hCxvHT
via IFTTT

സൂചികകളിൽ ഉണർവ്: ബാങ്ക്, ഓട്ടോ, മെറ്റൽ ഓഹരികൾ നേട്ടത്തിൽ, ഐടി ഓഹരികളിൽ സമ്മർദം

മുംബൈ: ഓഹരി വിപണിയിൽ മികച്ചനേട്ടത്തോടെ തുടക്കം. സെൻസെക്സ് 237 പോയന്റ് നേട്ടത്തിൽ 52,609ലും നിഫ്റ്റി 78 പോയന്റ് ഉയർന്ന് 15,750 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയവയാണ് പ്രധാനമായും നേട്ടത്തിൽ. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി റിയാൽറ്റി സൂചികയാണ് നേട്ടത്തിൽ മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.35ശതമാനവും സ്മോൾ ക്യാപ് സൂചിക 0.65ശതമാനവും നേട്ടത്തിലാണ്. മൈൻഡ് ട്രീ, ടാറ്റ മെറ്റാലിക്സ്, ഡെക്കാൻ ഹെൽത്ത്കെയർ തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hCyVlI
via IFTTT

സെൻസെക്‌സിൽ 491 പോയന്റിന്റെ ചാഞ്ചാട്ടം: റിയാൽറ്റി ഓഹരികൾ നേട്ടമുണ്ടാക്കി

മുംബൈ: തുടക്കത്തിലെനേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 491 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെൻസെക്സിലുണ്ടായത്. ഒടുവിൽ 13.50 പോയന്റ് നഷ്ടത്തിൽ 52,372.69ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 2.80 പോയന്റ് നേട്ടത്തിൽ 15,692.60ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ്, യൂറോപ്യൻ വിപണികളിലെ നഷ്ടത്തോടെയുള്ള തുടക്കമാണ് ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തെ ബാധിച്ചത്. ലാഭമെടുപ്പിനെതുടർന്നുളള സമ്മർദം വിപണിക്ക് നേരിടേണ്ടിവന്നു. അൾട്രടെക് സിമെന്റ്സ്, ഗ്രാസിം, ശ്രീ സിമെന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അദാനി പോർട്സ്, ഭാരതി എയർടെൽ, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്ക് നേട്ടം നിലനിർത്താനായി. സൂചികകൾ യഥാക്രമം 0.40 ശതമാനവും 0.75ശതമാനവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി റിയാൽറ്റി സൂചിക 3.6ശതമാനം ഉയർന്നു. ഐടി 0.4ശതമാനം നഷ്ടംനേരിട്ടു. രൂപയുടെ മൂല്യത്തിൽനേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 74.57ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 74.40-74.59 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3yONEzK
via IFTTT

27,000 കോടി കൂടി സമാഹരിച്ചു: ഫ്‌ളിപ്കാർട്ടിന്റെ മൂല്യം 2,80,300 കോടി രൂപയായി

ആമസോണിനെയും ജിയോമാർട്ടിനെയും നേരിടാൻ ഫ്ളിപ്കാർട്ട് കോപ്പുകൂട്ടുന്നു. നിക്ഷേപകരിൽനിന്നായി 27,000 കോടി രൂപ (360 കോടി ഡോളർ) ഫ്ളിപ്കാർട്ട് ഇതിനായി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 2,80,300 കോടി രൂപ (3760 കോടി ഡാളർ)യായി. കാനഡ പെൻഷൻ പദ്ധതി നിക്ഷേപ ബോർഡ്(സിപിപി ഇൻവെസ്റ്റുമെന്റ്സ്), സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് 2, ടൈഗർ ഗ്ലോബൽ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നാണ് പുതിയതായി നിക്ഷേപം സ്വീകരിച്ചത്. കഴിഞ്ഞ ജൂലായിൽ വാൾമാർട്ട് 120 കോടി ഡോളർ നിക്ഷേപം നടത്തിയതോടെ മൂല്യം 2,490 കോടി ഡളറായി ഉയർന്നിരുന്നു. 2018ലാണ് 1,600 കോടി ഡോളറിന് വാൾമാർട്ട് ഫ്ളിപ്കാർട്ടിനെ സ്വന്തമാക്കിയത്. അവസാ റൗണ്ടിലും കമ്പനിയിൽ കൂടുതൽ തുകയിറക്കാൻ വാൾമാർട്ട് തയ്യാറായി. ഇതോടെ മൂല്യത്തിന്റെകാര്യത്തിൽ ലോകത്തതെന്ന ഏറ്റവുംവലിയ 10 ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായി ഫ്ളിപ്കാർട്ട്. ആമസോൺ, ആലിബാബ, ഷോപ്പിഫൈ, ഗരേന, പിൻഡുഡുവോ തുടങ്ങിയവയുടെ ഗണത്തിലേയ്ക്കാണ് ഫ്ളിപ്കാർട്ടുമെത്തുന്നത്. ഇതോടെ ഇന്ത്യയിൽ ഇ-കൊമേഴ്സ് മേഖയിൽ കടുത്ത മത്സരമാണ് വരുംദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നത്. പലചരക്ക് ഓൺലൈൻ സ്ഥാപനമായ ബിഗ് ബാസ്കറ്റിനെ ഈയിടെ ടാറ്റ ഗൂപ്പ് ഏറ്റെടുത്തിരുന്നു. ഇ-കൊമേഴ്സ് മേഖലയ്ക്കായിസൂപ്പർ ആപ്പ് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ.

from money rss https://bit.ly/3AV9ROo
via IFTTT

എൽഐസി ഐപിഒയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം: ലിസ്റ്റിങ് 2022 മാർച്ചിൽ

ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ(എൽഐസി) പ്രാരംഭ ഓഹരി വില്പനയ്ക്ക് നകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ പച്ചക്കൊടി. 2022 മാർച്ചോടെ കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ്ചെയ്യും. ഓഹരികളുടെ വിലയും വിറ്റഴക്കുന്ന ഓഹരികളുടെ അനുപാതവും സമതി പിന്നീട് തീരുമാനിക്കും. മുൻ സാമ്പത്തിക വർഷം എൽഐസിയുടെ ഓഹരിവിൽക്കാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനംമൂലം നീളുകയായിരുന്നു. 2021-22 ബജറ്റിൽ നടപ്പ് വർഷംതന്നെ എൽഐസിയുട ഓഹരി വിൽപനയുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ മൊത്തംമൂല്യം കണക്കാക്കാൻ മില്ലിമാൻ അഡൈ്വസേഴ്സിനെ ചുമതലപ്പെടുത്തി. ചെയർമാൻ സ്ഥാനത്തിനുപകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മാനേജിങ് ഡയറക്ടർ എന്നീ പദവികൾ കൊണ്ടുവന്നു. ഐപിഒ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കമ്പനിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയർത്താനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വിഭാഗം അടുത്തയിടെ സെക്യൂരിറ്റീസ് കോൺട്രാക്ട്സ്(റെഗുലേഷൻ)ചട്ടങ്ങളിൽ ഭേദഗതിവരുത്തിയിരുന്നു. ഒരു ലക്ഷംകോടിയിലധികം രൂപയുടെ വിപണിമൂല്യമുളള കമ്പനികൾക്ക് ഈ ഭേദഗതിവഴി അഞ്ചുശതമാനം ഓഹരികൾ വിൽക്കാൻ കഴിയും. ഈ നീക്കം എൽഐസിയുടെ ഓഹരി വിൽപനയിലൂടെ സർക്കാരിന് ഗുണകരമാകും. ഇത്തരം കമ്പനികളുലടെ പൊതുഓഹരി പങ്കാളിത്തം രണ്ടുവർഷത്തിനുള്ളിൽ 10ശതമാനമായും അഞ്ചുവർഷത്തിനുള്ളിൽ 25ശതമാനമായും ഉയർത്താൻകഴിയും.

from money rss https://bit.ly/3e57Yof
via IFTTT