121

Powered By Blogger

Monday 12 July 2021

27,000 കോടി കൂടി സമാഹരിച്ചു: ഫ്‌ളിപ്കാർട്ടിന്റെ മൂല്യം 2,80,300 കോടി രൂപയായി

ആമസോണിനെയും ജിയോമാർട്ടിനെയും നേരിടാൻ ഫ്ളിപ്കാർട്ട് കോപ്പുകൂട്ടുന്നു. നിക്ഷേപകരിൽനിന്നായി 27,000 കോടി രൂപ (360 കോടി ഡോളർ) ഫ്ളിപ്കാർട്ട് ഇതിനായി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 2,80,300 കോടി രൂപ (3760 കോടി ഡാളർ)യായി. കാനഡ പെൻഷൻ പദ്ധതി നിക്ഷേപ ബോർഡ്(സിപിപി ഇൻവെസ്റ്റുമെന്റ്സ്), സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് 2, ടൈഗർ ഗ്ലോബൽ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നാണ് പുതിയതായി നിക്ഷേപം സ്വീകരിച്ചത്. കഴിഞ്ഞ ജൂലായിൽ വാൾമാർട്ട് 120 കോടി ഡോളർ നിക്ഷേപം നടത്തിയതോടെ മൂല്യം 2,490 കോടി ഡളറായി ഉയർന്നിരുന്നു. 2018ലാണ് 1,600 കോടി ഡോളറിന് വാൾമാർട്ട് ഫ്ളിപ്കാർട്ടിനെ സ്വന്തമാക്കിയത്. അവസാ റൗണ്ടിലും കമ്പനിയിൽ കൂടുതൽ തുകയിറക്കാൻ വാൾമാർട്ട് തയ്യാറായി. ഇതോടെ മൂല്യത്തിന്റെകാര്യത്തിൽ ലോകത്തതെന്ന ഏറ്റവുംവലിയ 10 ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായി ഫ്ളിപ്കാർട്ട്. ആമസോൺ, ആലിബാബ, ഷോപ്പിഫൈ, ഗരേന, പിൻഡുഡുവോ തുടങ്ങിയവയുടെ ഗണത്തിലേയ്ക്കാണ് ഫ്ളിപ്കാർട്ടുമെത്തുന്നത്. ഇതോടെ ഇന്ത്യയിൽ ഇ-കൊമേഴ്സ് മേഖയിൽ കടുത്ത മത്സരമാണ് വരുംദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നത്. പലചരക്ക് ഓൺലൈൻ സ്ഥാപനമായ ബിഗ് ബാസ്കറ്റിനെ ഈയിടെ ടാറ്റ ഗൂപ്പ് ഏറ്റെടുത്തിരുന്നു. ഇ-കൊമേഴ്സ് മേഖലയ്ക്കായിസൂപ്പർ ആപ്പ് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ.

from money rss https://bit.ly/3AV9ROo
via IFTTT