121

Powered By Blogger

Thursday, 10 October 2019

10 ദിവസംകൊണ്ട് പെട്രോള്‍ വില ഒരുരൂപയിലേറെ കുറഞ്ഞു

ന്യൂഡൽഹി: പൊതുമേഖല എണ്ണ കമ്പനികൾ പെട്രോൾ വില ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയും വെള്ളിയാഴ്ച കുറച്ചു. ഒക്ടോബർ ഒന്നുമുതൽ വില കുറഞ്ഞുവരികയാണ്. ഇതുവരെ ഒരു രൂപയിലേറെ കുറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 73.42 രൂപയാണ് വില. ഡീസലിന് 66.60 രൂപയും. ബെംഗളുരുവിൽ പെട്രോളിന് 75.87ഉം ഡീസലിന് 68.82ഉം ആണ് വില. മുംബൈയിലാകട്ടെ 79.03 രൂപയും 69.81 രൂപയുമാണ് യഥാക്രമം വില. സൗദി ആരാംകോയിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെതുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 17 മുതൽ വിലകൂടുകയായിരുന്നു....

സെന്‍സെക്‌സില്‍ 425 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ കുതിപ്പ്. സെൻസെക്സ് 425 പോയന്റ് നേട്ടത്തിൽ 38305ലും നിഫ്റ്റി 120 പോയന്റ് ഉയർന്ന് 11355ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1212 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 816 ഓഹരികൾ നഷ്ടത്തിലുമാണ്. ചൈനയുമായി സമവായത്തിനുള്ള ശ്രമം ട്രംപ് പ്രകടിപ്പിച്ചതിനെതുടർന്ന് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. വേദാന്ത, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, എസ്ബിഐ, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ...