121

Powered By Blogger

Sunday, 29 December 2019

ഡിസംബര്‍ 31നകം ഈ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ദുഃഖിക്കേണ്ടിവരും

2019 അവസാനിക്കാറായി. ഡിസംബർ 31നുമുമ്പ് ചെയ്തുതീർക്കേണ്ട ചില സാമ്പത്തിക ഇടപാടുകളുണ്ട്. അല്ലെങ്കിൽ 2020ൽ നിങ്ങൾക്ക് ദുഃഖിക്കേണ്ടിവരും. പാൻ-ആധാർ ബന്ധിപ്പിക്കൽ ഡിസംബർ 31നകം ആധാറുമായി പെർമനെന്റ് അക്കൗണ്ട് നമ്പർ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ അസാധുവാകും. ഇതിനുമുമ്പ് ഏഴുതവണയാണ് ആദായ നികുതി വകുപ്പ് ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടിനൽകിയത്. ഇനി ഒരവസരം ലഭിച്ചേക്കില്ല. കഴിഞ്ഞയാഴ്ച ഐടി വകുപ്പ് നികുതിദായരോട് ഡിസംബർ 31നകം ബന്ധിപ്പിക്കൽ പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. വൈകിയുള്ള ഐടിആർ ഫയലിങ് ആദായനികുതി ഫയൽ ചെയ്യാനുള്ള അവസാന തിയതിയായിരുന്ന ഓഗസ്റ്റ് 31ആയിരുന്നു. യഥാസമയം നിങ്ങൾ ഐടി ഫയൽ ചെയ്തിട്ടില്ലെങ്കിൽ 5000 രൂപ പിഴ നൽകി ഡിസംബർ 31നുവരെ അതിന് അവസരമുണ്ട്. ഡിസംബർ 31ന് കഴിഞ്ഞാൽ നിങ്ങൾ നൽകേണ്ട പിഴ 10,000 രൂപയാണ്. ചിപ് ഡെബിറ്റ് കാർഡ് ഡിസംബർ 31 കഴിഞ്ഞാൽ മാഗ്നെറ്റിങ് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാനാവില്ല. പിൻ അടിസ്ഥാനമാക്കിയുള്ള ചിപ് കാർഡുകൾ ഉപയോഗിക്കാൻ ആർബിഐ ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. നിങ്ങൾ ഇപ്പോഴും പഴയ കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ പുതിയ കാർഡ് ഉടനെ സ്വന്തമാക്കേണ്ടതാണ്. മുൻകൂർ നികുതി 2020-21 അസസ്മെന്റ് വർഷത്തെ മൂന്നാമത്തെ ഗഡു മുൻകൂർ നികുതി(അഡ്വാൻസ് ടാക്സ്) അടയ്ക്കേണ്ട അവസാന തിയതി ഡിസംബർ 15 ആയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്ക് രണ്ടാഴ്ചകൂടി സമയം അനുവദിച്ചിരുന്നു. ഈ തിയതിയും ഡിസംബർ 31ന് അവസാനിക്കും.

from money rss http://bit.ly/2ti58aV
via IFTTT

എസ്ബിഐ വായ്പ പലിശ 7.90 ശതമാനമായി കുറച്ചു

ആർബിഐ റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ പണവായ്പാനയം പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ കുറച്ചു. എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ കാൽശതമാന(0.25 ബേസിസ് പോയന്റ്)മാണ് കുറച്ചത്. തിങ്കളാഴ്ച രാവിലെയാണ് പലിശ നിരക്ക് പരിഷ്കരിച്ചവിവരം ബാങ്ക് പുറത്തുവിടുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 8.05 ശതമാനത്തിൽനിന്ന് പലിശ 7.8ശതമാനമാകും. ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽവരുന്നത്. ഇതുപ്രകാരം പുതിയതായി ഭവനവായ്പയെടുക്കുന്നവർക്ക് 7.9 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. നേരത്തെ ഇത് 8.15ശതമാനമായിരുന്നു. ഡിസംബറിലെ പണവായ്പ നയം പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്. എക്സ്റ്റേണൽ ബെഞ്ച്മാർക്കിങ് നാല് ബാഹ്യ അളവുകോലുകൾ(എക്സ്റ്റേണൽ ബെഞ്ച്മാർക്ക്)അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കാൻ 2019 ഒക്ടോബറിലാണ് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഇതിനായി പരിഗണിക്കുന്നത് റിസർവ് ബാങ്ക് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന റിപ്പോ നിരക്ക് സർക്കാരിന്റെ മൂന്ന് മാസകാലാവധിയുള്ള ട്രഷറി ബില്ലിൽനിന്നുള്ള ആദായം ഇന്ത്യാ ഗവൺമെന്റിന്റെ ആറ് മാസ കാലാവധിയുള്ള ട്രഷറി ബില്ലിൽനിന്നുള്ള ആദായം((ഫിനാൻഷ്യൽ ബെഞ്ച്മാർക്ക്സ് ഇന്ത്യ(എഫ്ബിഐഎൽ) പ്രൈവറ്റ് ലിമിറ്റഡാണ് ട്രഷറി ബില്ലിൽനിന്നുള്ള ആദായം പുറത്തുവിടുന്നത്). എഫ്ബിഐഎൽ പുറത്തുവിടുന്ന മറ്റ് ബെഞ്ച് മാർക്കറ്റ് പലിശ നിരക്ക് ആർബിഐയുടെ നിർദേശപ്രകാരം മിക്കവാറും ബാങ്കുകൾ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചിരുന്നു. സിറ്റി ബാങ്കാകട്ടെ മൂന്നുമാസ കാലാവധിയുള്ള ട്രഷറി ബില്ലിന്റെ ആദായവുമായാണ് ബന്ധിപ്പിച്ചത്. നിരക്ക് കുറയ്ക്കുന്നതിനനുസരിച്ച് സുതാര്യമായ രീതിയിൽ ബാങ്കുകൾ പലിശ നിരക്കുകൾ പരിഷ്കരിക്കണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഈ വർഷം ഇതുവരെ റിപ്പോനിരക്കിൽ 1.35 ശതമാനമാണ് റിസർവ് ബാങ്ക് കുറവുവരുത്തിയത്. എന്നാൽ ബാങ്കുകളാകട്ടെ പുതിയ വായ്പകൾക്ക് 0.44ശതമാനംമാത്രമാണ് പലിശ കുറച്ചത്. SBI cuts external benchmark lending rate

from money rss http://bit.ly/2MCrIBV
via IFTTT

സെന്‍സെക്‌സില്‍ നേട്ടത്തോടെ തുടക്കം: ബാങ്ക് സൂചിക റെക്കോഡ് ഉയരത്തില്‍

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെതുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 83 പോയന്റ് നേട്ടത്തിൽ 41,658ലെത്തി. നിഫ്റ്റി 15 പോയന്റ് ഉയർന്ന് 12,280ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചിക 0.40 ശതമാനം ഉയർന്ന് 32,541 യെന്ന പുതിയ ഉയരം കുറിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ് മികച്ച നേട്ടത്തിൽ. ടിസിഎസ്, ഐടിസി, സൺ ഫാർമ എന്നീ ഓരഹികൾ ഒരുശതമാനത്തിലേറെ നേട്ടത്തിലുമാണ്. അതേസമയം, റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ വില്പന സമ്മർദത്തിലുമാണ്. 17 മാസം നീണ്ടുനിന്ന യുഎസ്-ചൈന വ്യാപാര യുദ്ധം സംബന്ധിച്ച പോസറ്റീവ് തീരുമാനമാണ് വിപണിയെ സ്വാധീനിച്ചത്. Nifty Bank index hits record high

from money rss http://bit.ly/359C96G
via IFTTT

രുചിയുടെ മഹോത്സവമായി ‘മാതൃഭൂമി മഹാമേള’

കൊച്ചി: രാജ്യത്തെ രുചിവൈവിധ്യങ്ങളുടെ മഹോത്സവമായി മാറിയ 'മാതൃഭൂമി മഹാമേള' തിങ്കളാഴ്ച സമാപിക്കും. വ്യത്യസ്ത രുചിക്കൂട്ടുകളും ഒട്ടനേകം ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്ന 'മാതൃഭൂമി മഹാമേള' ജനശ്രദ്ധയാകർഷിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ 9.30 വരെയാണ് മേള. ഇന്ത്യയുടെ പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ ഇനങ്ങളും എല്ലാ ഗൃഹോപകരണങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'.ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാരമേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികളും മേളയിൽ ആഘോഷമായി. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ. മേളയിൽ എക്സ്ചേഞ്ച് ഓഫർ 'വെറ്റ് ആൻഡ് ഡ്രൈ' മോഡൽ വാക്വം ക്ലീനറുകൾക്ക് മേളയിൽ എക്സ്ചേഞ്ച് ഓഫർ സൗകര്യം ലഭ്യമാണ്. 7,950 രൂപ വിലയുള്ള വെറ്റ് ആൻഡ് ഡ്രൈ മോഡൽ മേളയിൽ 3,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറിൽ ലഭിക്കും. ഇന്ദ്രജയിലെ മികച്ച കളക്ഷനുകൾ വിലക്കുറവിൽ സോഫകൾക്ക് ഇതിലും കൂടുതൽ ലാഭം മറ്റൊരിടത്തും ലഭിക്കില്ല. കാരണം സോഫകൾക്ക് കേരള വിപണിയിലെങ്ങും കിട്ടാത്ത സൂപ്പർ ഓഫറാണ് 'മാതൃഭൂമി മഹാമേള'യിൽ നൽകുന്നത്. ഇന്ദ്രജ അണിനിരത്തിയിരിക്കുന്ന ഫർണിച്ചർ ഡിസൈൻ കൊണ്ട് തികച്ചും വ്യത്യസ്തമാണ്. ഇന്ദ്രജ ഷോറൂമിൽ ചെന്നാൽപ്പോലും ലഭിക്കാത്ത കിഴിവാണ് എക്സിബിഷനിൽ ഇന്ദ്രജ ഫർണിച്ചർ നൽകുന്നത് എന്നതും പ്രത്യേകതയാണ്. മലേഷ്യൻ തേക്കിൽ നിർമിച്ച, 20 വർഷം വാറന്റിയുള്ള സി.എൻ.സി. ന്യൂ ഡിസൈനർ ഏഴ് സിറ്റർ സോഫ യഥാർത്ഥ വില 1,45,000-വും ഷോറൂം ഡിസ്കൗണ്ട് 1,15,000-നും മേളയിലെ വില 92,000-വും ആണ്. ഫെസ്റ്റിൽ നിന്നും ബുക്ക് ചെയ്താൽ മാത്രമേ ഈ വിലക്കുറവ് ലഭിക്കൂ. അഞ്ചു വർഷം വാറന്റിയുള്ള കോർണർ സോഫ 24,000 മുതൽ ഉപഭോക്താക്കൾക്ക് ഓഫറിലൂടെ സ്വന്തമാക്കാം. മേളയിലെത്താം ചെടികൾ വാങ്ങാം 'മാതൃഭൂമി മഹാമേള'യിൽ ഒരുക്കിയിട്ടുള്ള മനോഹരമായ പൂന്തോട്ടത്തിൽ നിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചെടികൾ വാങ്ങാൻ സാധിക്കും. മേള തിങ്കളാഴ്ച അവസാനിക്കുമെങ്കിലും നിങ്ങൾക്കായി പൂന്തോട്ടം ഒരുദിവസം കൂടി ഒരുക്കിയിട്ടുണ്ട്. കാർ സർവീസ് ഇനി 10 മിനിറ്റിൽ കാർ സർവീസ് ചെയ്യാൻ ഇനി 10 മിനിറ്റ് മാത്രം. 'പ്രഷർ വാഷർ' എന്ന സംവിധാനത്തിലൂടെയാണിത്. അതുകൂടാതെ ഇന്റർലോക്ക്, ടൈൽസ്, മതിലിലെ പായൽ എന്നിവ നീക്കം ചെയ്യാനും പ്രഷർ വാഷർ ഉപയോഗിക്കാം. ആഗ്രോ പ്രഷർ വാഷർ മേളയിൽ 4,900 രൂപ മുതൽ ലഭിക്കും.

from money rss http://bit.ly/2rJd9pe
via IFTTT

2020: മിതവ്യയംശീലിക്കൂ ജീവിതം സന്തോഷപൂര്‍ണമാക്കൂ..

ലോകത്തിലെ ഏറ്റവും സന്തോഷപ്രദമായ ജീവിതരീതി നിലനിൽക്കുന്ന രാജ്യമായാണ് സ്വീഡൻ അറിയപ്പെടുന്നത്. അതിന് കാരണമായി പറയപ്പെടുന്നത് 'ലാഗോമ്' എന്ന പേരിലുള്ള അവരുടെ ജീവിതശൈലിയാണ്. ലോഗൂമ് എന്നൊക്കെ പലരീതിയിൽ ഉച്ചരിക്കുന്ന ഈ വാക്കിന്റെ വാച്യാർത്ഥം 'ആവശ്യമുള്ളത്രയും' എന്നാണ്. അത് സ്വീഡിഷ് ജനതയുടെ ജീവിതത്തോടുള്ള സമീപനമാണ്. ഒട്ടും കൂടുതലല്ല എന്നാൽ, തെല്ലും കുറവുമല്ല, ആവശ്യത്തിനുമാത്രം എന്ന രീതിയിൽ വസ്തുക്കളോടും ജീവിതസൗകര്യങ്ങളോടും പുലർത്തുന്ന സമീപനം അവരുടെ സ്വകാര്യതയുടേയും സംതൃപ്തിയുടേയും ആന്തരികഭാവമായാണ് അവലംബിക്കുന്നത്. സാമ്പത്തികശാസ്ത്രത്തിൽ ഉപയോഗിക്കുന്ന 'ത്രിഫ്റ്റ്' എന്ന പദം പിശുക്ക് എന്നർത്ഥത്തിലല്ല, മിതവ്യയം എന്നാണ് ഭാഷാന്തരം ചെയ്യുന്നത്. കാരണം, എല്ലാവരും പിശുക്കരായാൽ രാജ്യം ദരിദ്രമാകും എന്ന് 'പാരഡോക്സ് ഓഫ് ത്രിഫ്റ്റ്' അഥവാ പിശുക്കിന്റെ വൈരുദ്ധ്യാന്മകത സിദ്ധാന്തത്തിലൂടെ ജോൺ മെയ്നാർ കെയിൻസ് എന്ന സാമ്പത്തികശാസ്ത്രജ്ഞൻ വിവിധ സാമ്പത്തികസൂചികകളുടെ സന്തുലിതമായ ഉപയോഗത്തെ വിശദമാക്കുന്നു. മിതവ്യയമെന്നത് പണത്തിന്റെ ശ്രദ്ധാപൂർവമായ മാനേജ്മെന്റാണ്. വീണ്ടും ഒരു പുതുവർഷത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്. മിതത്വം എന്ന ആശയം നമുക്ക് ഈ പുതുവർഷത്തിൽ സ്വീകരിക്കാം. അതുകൊണ്ട് 2020-ൽ 20 കാര്യങ്ങളല്ല, രണ്ട് കാര്യങ്ങളിലെങ്കിലും ശ്രദ്ധവെയ്ക്കാം. പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കാം സാമ്പത്തികരംഗത്തോട് മാത്രമല്ല, ജീവിതത്തോടുതന്നെ പൊതുവായ ഒരു സമീപനമാണിത്. അതിന് ഭൂത-വർത്തമാന -ഭാവികാലങ്ങളെ കോർത്തിണക്കിക്കൊണ്ട് ഇപ്രകാരം ചിന്തിക്കാം. കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ച് നന്ദിയുള്ളവരാവുക. കഴിഞ്ഞ വർഷങ്ങളിൽ സന്തോഷംതരുന്നതും ഓർക്കുമ്പോൾ കണ്ണുനിറയുന്നതുമായ അനുഭവങ്ങൾ ഉണ്ടായേക്കാം. രണ്ടിനെയും ഒരേ മനോഭാവത്തോടെ കാണാനാവണം. കാരണം, ചിലർ അനുഗ്രഹമായും വേറെ ചിലർ പാഠപുസ്തകമായുമാണ് കടന്നുവരുന്നത്. ഇന്ന് അഥവാ, വർത്തമാനകാലത്ത് ആവേശത്തോടെ ജീവിക്കുക എന്നതാണ് ഇതിലെ മറ്റൊരു കാര്യം. സ്പോർട്സ്മാൻസ്പിരിറ്റ് എന്നൊക്കെ പറയുംപോലെ വരുന്നിടത്തുവെച്ച് കാണാമെന്ന രീതിയിൽ ഇന്നിന്റെ ആവേശം ചോർത്തിക്കളയാതെ ജീവിക്കാനാവണം. അടുത്തത് ഭാവിയെ പ്രത്യാശയോടെ സമീപിക്കുക എന്നതാണ്. സാമ്പത്തികമാന്ദ്യത്തെ നേരിടാൻ സാമ്പത്തികനയങ്ങളിൽ വ്യത്യാസം വരുത്തുന്നതുപോലെ, വ്യക്തിജീവിതത്തിലും സാമ്പത്തികരംഗത്ത് ആസൂത്രണം ചെയ്തവരാണ് മൂലധനമായി എന്തെങ്കിലും അടുത്ത തലമുറയ്ക്ക് നൽകിയിട്ടുള്ളത്. വർക്ക് ലൈഫ് ബാലൻസ് സ്വന്തമാക്കാം പുതുവത്സരത്തിൽ പലതും അഴിച്ചുപണിയാനും അടുക്കിപ്പെറുക്കാനും സാധിക്കണം. വ്യക്തിജീവിതം, കുടുംബജീവിതം, തൊഴിൽജീവിതം എന്നിവയുടെ ആവശ്യങ്ങൾ തുല്യമാവുന്ന സന്തുലിതാവസ്ഥയാണ് 'വർക്ക് ലൈഫ് ബാലൻസ്'. എല്ലാ കാര്യത്തിലും മിതത്വമുണ്ടാവുമ്പോൾ പണം, സമയം, ആരോഗ്യം, ബന്ധങ്ങൾ എന്നിവ സന്തുലിതമാവും. ഇല്ലെങ്കിൽ ജീവിതശൈലീരോഗങ്ങളിലൂടെ സാമ്പത്തികപ്രശ്നമുണ്ടാവും. ചില വികസിതരാജ്യങ്ങളിൽ തൊഴിൽദിനം ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്തിയിരിക്കുന്നു. അതിലും കൂടുതൽ സമയം തൊഴിലിടങ്ങളിൽ ചെലവഴിക്കുന്നവരെ കാര്യപ്രാപ്തിയില്ലാത്തവരായാണ് പരിഗണിക്കുന്നത്. കാര്യക്ഷമത എന്നത് എത്രസമയം പണിയെടുത്തു എന്നതല്ല, എപ്രകാരം ഫലവത്തായി തൊഴിൽസമയം ചെലവഴിച്ചു എന്നതാണ്. ഒഴിവുദിവസങ്ങളിൽ മേലധികാരിക്ക് ഇ-മെയിൽ അയച്ചതിന്റെ പേരിൽ താക്കീത് ലഭിച്ച ഐ.ടി. മലയാളി ഉദ്യോഗസ്ഥരുണ്ട്. നിർദിഷ്ടസമയത്ത് ഊർജസ്വലരായി ജോലിതീർക്കാനാവാത്തവരാണ് കൂടുതൽ സമയം ജോലിചെയ്യുന്നത്. തൊഴിൽ ഒരു റബ്ബർപ്പന്തു പോലെയാണ്. താഴോട്ടിട്ടാൽ അത് വീണ്ടും ഉയർന്നുവരും. എന്നാൽ, കുടുംബം, ആരോഗ്യം, സുഹൃത്തുക്കൾ, വിശ്വാസ്യത എന്നിവ ഗ്ലാസ്പ്പന്ത് പോലെയാണ്. ഇതിൽ ഏതെങ്കിലും താഴെവീണാൽ പെറുക്കിക്കൂട്ടാൻതന്നെ ബുദ്ധിമുട്ടാവും. 2020 മിതത്വത്തിന്റെ നാളുകളാവട്ടെ. ഓർക്കുക... സമയം പറന്നുപോവുകയാണ്, പക്ഷേ, നിങ്ങളാണ് പൈലറ്റ് എന്നത് മറക്കരുത്.

from money rss http://bit.ly/39qjIhe
via IFTTT