121

Powered By Blogger

Sunday, 29 December 2019

2020: മിതവ്യയംശീലിക്കൂ ജീവിതം സന്തോഷപൂര്‍ണമാക്കൂ..

ലോകത്തിലെ ഏറ്റവും സന്തോഷപ്രദമായ ജീവിതരീതി നിലനിൽക്കുന്ന രാജ്യമായാണ് സ്വീഡൻ അറിയപ്പെടുന്നത്. അതിന് കാരണമായി പറയപ്പെടുന്നത് 'ലാഗോമ്' എന്ന പേരിലുള്ള അവരുടെ ജീവിതശൈലിയാണ്. ലോഗൂമ് എന്നൊക്കെ പലരീതിയിൽ ഉച്ചരിക്കുന്ന ഈ വാക്കിന്റെ വാച്യാർത്ഥം 'ആവശ്യമുള്ളത്രയും' എന്നാണ്. അത് സ്വീഡിഷ് ജനതയുടെ ജീവിതത്തോടുള്ള സമീപനമാണ്. ഒട്ടും കൂടുതലല്ല എന്നാൽ, തെല്ലും കുറവുമല്ല, ആവശ്യത്തിനുമാത്രം എന്ന രീതിയിൽ വസ്തുക്കളോടും ജീവിതസൗകര്യങ്ങളോടും പുലർത്തുന്ന സമീപനം അവരുടെ സ്വകാര്യതയുടേയും സംതൃപ്തിയുടേയും ആന്തരികഭാവമായാണ് അവലംബിക്കുന്നത്. സാമ്പത്തികശാസ്ത്രത്തിൽ ഉപയോഗിക്കുന്ന 'ത്രിഫ്റ്റ്' എന്ന പദം പിശുക്ക് എന്നർത്ഥത്തിലല്ല, മിതവ്യയം എന്നാണ് ഭാഷാന്തരം ചെയ്യുന്നത്. കാരണം, എല്ലാവരും പിശുക്കരായാൽ രാജ്യം ദരിദ്രമാകും എന്ന് 'പാരഡോക്സ് ഓഫ് ത്രിഫ്റ്റ്' അഥവാ പിശുക്കിന്റെ വൈരുദ്ധ്യാന്മകത സിദ്ധാന്തത്തിലൂടെ ജോൺ മെയ്നാർ കെയിൻസ് എന്ന സാമ്പത്തികശാസ്ത്രജ്ഞൻ വിവിധ സാമ്പത്തികസൂചികകളുടെ സന്തുലിതമായ ഉപയോഗത്തെ വിശദമാക്കുന്നു. മിതവ്യയമെന്നത് പണത്തിന്റെ ശ്രദ്ധാപൂർവമായ മാനേജ്മെന്റാണ്. വീണ്ടും ഒരു പുതുവർഷത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്. മിതത്വം എന്ന ആശയം നമുക്ക് ഈ പുതുവർഷത്തിൽ സ്വീകരിക്കാം. അതുകൊണ്ട് 2020-ൽ 20 കാര്യങ്ങളല്ല, രണ്ട് കാര്യങ്ങളിലെങ്കിലും ശ്രദ്ധവെയ്ക്കാം. പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കാം സാമ്പത്തികരംഗത്തോട് മാത്രമല്ല, ജീവിതത്തോടുതന്നെ പൊതുവായ ഒരു സമീപനമാണിത്. അതിന് ഭൂത-വർത്തമാന -ഭാവികാലങ്ങളെ കോർത്തിണക്കിക്കൊണ്ട് ഇപ്രകാരം ചിന്തിക്കാം. കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ച് നന്ദിയുള്ളവരാവുക. കഴിഞ്ഞ വർഷങ്ങളിൽ സന്തോഷംതരുന്നതും ഓർക്കുമ്പോൾ കണ്ണുനിറയുന്നതുമായ അനുഭവങ്ങൾ ഉണ്ടായേക്കാം. രണ്ടിനെയും ഒരേ മനോഭാവത്തോടെ കാണാനാവണം. കാരണം, ചിലർ അനുഗ്രഹമായും വേറെ ചിലർ പാഠപുസ്തകമായുമാണ് കടന്നുവരുന്നത്. ഇന്ന് അഥവാ, വർത്തമാനകാലത്ത് ആവേശത്തോടെ ജീവിക്കുക എന്നതാണ് ഇതിലെ മറ്റൊരു കാര്യം. സ്പോർട്സ്മാൻസ്പിരിറ്റ് എന്നൊക്കെ പറയുംപോലെ വരുന്നിടത്തുവെച്ച് കാണാമെന്ന രീതിയിൽ ഇന്നിന്റെ ആവേശം ചോർത്തിക്കളയാതെ ജീവിക്കാനാവണം. അടുത്തത് ഭാവിയെ പ്രത്യാശയോടെ സമീപിക്കുക എന്നതാണ്. സാമ്പത്തികമാന്ദ്യത്തെ നേരിടാൻ സാമ്പത്തികനയങ്ങളിൽ വ്യത്യാസം വരുത്തുന്നതുപോലെ, വ്യക്തിജീവിതത്തിലും സാമ്പത്തികരംഗത്ത് ആസൂത്രണം ചെയ്തവരാണ് മൂലധനമായി എന്തെങ്കിലും അടുത്ത തലമുറയ്ക്ക് നൽകിയിട്ടുള്ളത്. വർക്ക് ലൈഫ് ബാലൻസ് സ്വന്തമാക്കാം പുതുവത്സരത്തിൽ പലതും അഴിച്ചുപണിയാനും അടുക്കിപ്പെറുക്കാനും സാധിക്കണം. വ്യക്തിജീവിതം, കുടുംബജീവിതം, തൊഴിൽജീവിതം എന്നിവയുടെ ആവശ്യങ്ങൾ തുല്യമാവുന്ന സന്തുലിതാവസ്ഥയാണ് 'വർക്ക് ലൈഫ് ബാലൻസ്'. എല്ലാ കാര്യത്തിലും മിതത്വമുണ്ടാവുമ്പോൾ പണം, സമയം, ആരോഗ്യം, ബന്ധങ്ങൾ എന്നിവ സന്തുലിതമാവും. ഇല്ലെങ്കിൽ ജീവിതശൈലീരോഗങ്ങളിലൂടെ സാമ്പത്തികപ്രശ്നമുണ്ടാവും. ചില വികസിതരാജ്യങ്ങളിൽ തൊഴിൽദിനം ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്തിയിരിക്കുന്നു. അതിലും കൂടുതൽ സമയം തൊഴിലിടങ്ങളിൽ ചെലവഴിക്കുന്നവരെ കാര്യപ്രാപ്തിയില്ലാത്തവരായാണ് പരിഗണിക്കുന്നത്. കാര്യക്ഷമത എന്നത് എത്രസമയം പണിയെടുത്തു എന്നതല്ല, എപ്രകാരം ഫലവത്തായി തൊഴിൽസമയം ചെലവഴിച്ചു എന്നതാണ്. ഒഴിവുദിവസങ്ങളിൽ മേലധികാരിക്ക് ഇ-മെയിൽ അയച്ചതിന്റെ പേരിൽ താക്കീത് ലഭിച്ച ഐ.ടി. മലയാളി ഉദ്യോഗസ്ഥരുണ്ട്. നിർദിഷ്ടസമയത്ത് ഊർജസ്വലരായി ജോലിതീർക്കാനാവാത്തവരാണ് കൂടുതൽ സമയം ജോലിചെയ്യുന്നത്. തൊഴിൽ ഒരു റബ്ബർപ്പന്തു പോലെയാണ്. താഴോട്ടിട്ടാൽ അത് വീണ്ടും ഉയർന്നുവരും. എന്നാൽ, കുടുംബം, ആരോഗ്യം, സുഹൃത്തുക്കൾ, വിശ്വാസ്യത എന്നിവ ഗ്ലാസ്പ്പന്ത് പോലെയാണ്. ഇതിൽ ഏതെങ്കിലും താഴെവീണാൽ പെറുക്കിക്കൂട്ടാൻതന്നെ ബുദ്ധിമുട്ടാവും. 2020 മിതത്വത്തിന്റെ നാളുകളാവട്ടെ. ഓർക്കുക... സമയം പറന്നുപോവുകയാണ്, പക്ഷേ, നിങ്ങളാണ് പൈലറ്റ് എന്നത് മറക്കരുത്.

from money rss http://bit.ly/39qjIhe
via IFTTT