121

Powered By Blogger

Saturday 7 August 2021

അദൃശ്യസാധ്യകളെ നേരിടാൻ തയ്യാറാകാം: ഗുണനിലവാരത്തിന് മുൻതൂക്കംനൽകാം

മാസങ്ങളായി സ്ഥിരതയാർജിച്ച വിപണി പെട്ടെന്നൊരുദിവസം കുതിച്ചു. നിഫ്റ്റി 16,000വും സെൻസെക്സ് 54,000വും മറികടക്കാൻ അധികസമയംവേണ്ടിവന്നില്ല. ഓഗസ്റ്റ് അഞ്ചിന് സെൻസെക്സ് 54,717.24വും നിഫ്റ്റി 16,349.45വും കീഴടക്കി. വ്യാപാര ആഴ്ച പിന്നിടുമ്പോൾ സെൻസെക്സിന് നേട്ടം 1,690.88(3.21ശതമാനം)പോയന്റും നിഫ്റ്റിക്ക് 475.15 പോയന്റുമാണ്. ബിഎസ്ഇ ലാർജ് ക്യാപ് സൂചിക മൂന്നുശതമാനംകുതിച്ച് 6,308.32 എന്നപുതിയ ഉയരംകുറിച്ചു. പിരമൾ എന്റർപ്രൈസസ്, ഐഷർ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ മികച്ചനേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപും 23,478.8എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി, അദാനി എന്റർപ്രൈസസ്, ടാറ്റ പവർ, ഗോദ്റേജ് ഇൻഡസ്ട്രീസ്, കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവയാണ് സൂചികയെ ചലിപ്പിച്ചത്. സ്മോൾ ക്യാപും പിന്നിലായില്ല. റെക്കോഡ് നേട്ടത്തിൽ 27,323.18ലെത്തി. ഹിന്ദുസ്ഥാൻ ഓയിൽ എക്സ്പ്ലൊറേഷൻ, തേജസ് നെറ്റ് വർക്സ് തുടങ്ങിയ ഓഹരികൾ മികച്ചനേട്ടമുണ്ടാക്കി. വിപണിമൂല്യത്തിന്റെകാര്യത്തിൽ സെൻസെക്സിൽ ടിസിഎസാണ് മുന്നിലെത്തിയത്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഹൗസിങ് ഫിനാൻസ് ഡെവലപ്മന്റ് കോർപറേഷൻ തുടങ്ങിയവയുംനേട്ടമുണ്ടാക്കി. ബജാജ് ഫിൻസർവിന്റെയും അൾട്രടെക് സിമെന്റിന്റെയും മൂല്യത്തിൽ കുറവുമുണ്ടായി. സെക്ടറൽ സൂചികകളിൽ 3.5ശതമാനംനേട്ടവുമായി നിഫ്റ്റി ബാങ്ക് മുന്നിലെത്തി. നിഫ്റ്റി ഐടി, എനർജി സൂചികകൾ 2.5ശതമാനംവീതം ഉയർന്നു. അതേസമയം, നിഫ്റ്റി മീഡിയ നാലുശതമാനത്തിലേറെ നഷ്ടംനേരിട്ടു. നാലുമാസത്തെ ഓഹരി വിറ്റൊഴിയലിന് വിദേശ നിക്ഷേപകർ അറുതിയിട്ടു. കഴിഞ്ഞ വ്യാപാര ആഴ്ച 2,616.04 കോടി രൂപയുടെ ഓഹരികളാണ് ഇവർ വാങ്ങിയത്. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 896.84 കോടി രൂപയും നിക്ഷേപിച്ചു. പോയവാരം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 26ശതമാനം നേട്ടമുണ്ടാക്കാനായി. ഓഗസ്റ്റ് ആറിന് 74.15 നിലവാരത്തിലായിരുന്നു ക്ലോസിങ്. മുൻ ആഴ്ച (ജൂലായ് 30)74.41ആയിരുന്നു മൂല്യം. വിപണിയുടെ നീക്കം ഒരുവർഷത്തിനിടെ അഭൂതപൂർവമായ മുന്നേറ്റമാണ് വിപണിയിൽ രൂപപ്പെട്ടത്. നിഫ്റ്റി മിഡ് ക്യാപ് 80ശതമാനവും സ്മോൾ ക്യാപ് 108ശതമാനവുമാണ് ഉയർന്നത്. കുറഞ്ഞ പലിശനിരക്കും റീട്ടെയിൽ നിക്ഷേപകരുടെ എക്കാലത്തെയും മികച്ച പങ്കാളിത്തവും വിപണിയിലേക്കുളള പണമൊഴുക്കുമാണ് ഈനേട്ടത്തിന്റെ അടിസ്ഥാനം. ഭാവിയിലേക്കുള്ള പ്രയാണത്തിന് ആഴത്തിൽ ആത്മപരിശോധനനടത്തേണ്ടകാലമെത്തിയിരിക്കുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാവുന്ന ദിവസങ്ങളാണ് കഴിഞ്ഞുപോയത്. പിന്നിട്ട ഈകാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ മുന്നോട്ടുള്ള പാത നേർരേഖയിലായിരിക്കില്ല. അതായത് ടോപ്ഗിയറിൽ പോകാതെ കരുതലെടുത്തുവേണം മുന്നേറാനെന്ന് ചുരുക്കം. തിരഞ്ഞെടുത്ത സെക്ടറുകളിലും ഓഹരികളിലുമാകും ഇനിയങ്ങോട്ടുള്ള നേട്ടത്തിന്റെ പാതയൊരുങ്ങുക. വിലയിരുത്താൻ സമയമായി എവിടെയാണെണ് പണമിപ്പോഴെന്ന് നിക്ഷേപകർ തിരിഞ്ഞുനോക്കുക. ഗുണനിലവാരമുള്ള ഓഹരികളിൽതന്നെയാണോയെന്ന് ഉറപ്പുവരുത്തുക. കോവിഡിനെതുടർന്നുള്ള ഏകീകരണത്തിന്റെ ഗുണഭോക്താവാകാൻ നിങ്ങളുടെ കമ്പനിക്ക് കഴിയുമോ? സ്ഥിരതായാർന്ന വരുമാനംനേടാനാകുമോ? സമ്പദ്ഘടനയുടെ വീണ്ടെടുക്കൽ സമയത്ത് ഉയർത്തെഴുന്നേൽക്കാൻ സഹായിക്കുന്ന ശക്തമായ ബാലൻസ് ഷീറ്റ് കമ്പനിക്കുണ്ടോ?- എന്നീകാര്യങ്ങൾ വിലയിരുത്തി പോർട്ട്ഫോളിയോ ക്രമീകരിക്കുക. സമ്പദ്ഘടന വീണ്ടെടുക്കലിന്റെ പാതയിലെത്തിയതായി സൂചനകളുണ്ട്. വിപണിയുടെ മുന്നേറ്റത്തിന് സാമ്പത്തികവളർച്ചയുമായി അഭേദ്യമായബന്ധമുണ്ടെന്നുള്ളകാര്യം സുവ്യക്തമാണ്. പലിശ നിരക്ക് തിടുക്കത്തിൽ ഉയരാൻ സാധ്യതയില്ലെന്നത് ഓഹരി വിപണിക്ക് അനുകൂല സാഹചര്യമാണൊരുക്കുന്നത്. അതുകൊണ്ടുതന്നെ മിഡ്ക്യാപുകളും സ്മോൾ ക്യാപുകളും മികച്ചപ്രകടനംതന്നെ കാഴ്ചവെക്കാം. സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പിന്തുണയോടെ വരുമാനവളർച്ചയുടെ നേർപാതയിലേക്ക് വിപണി പ്രവേശിക്കാൻ സാധ്യതയുണ്ട്. ശ്രദ്ധയോടെ വാഹനമോടിക്കേണ്ട സമയമാണിത്. അതുകൊണ്ട് സുരക്ഷക്കുതന്നെ മുൻതൂക്കംകൊടുക്കാം.സാമ്പത്തിക ബാധ്യത, ദുർബലമായ സാമ്പത്തിക സ്ഥിതി, കുറഞ്ഞ മത്സരശേഷി, സ്ഥിരതയില്ലാത്ത വളർച്ച എന്നിവയുള്ള കമ്പനികളെ പോർട്ട്ഫോളിയോയിൽനിന്ന് പുറത്താക്കുക. ചരിത്രം ആവർത്തിക്കുമെന്ന് ഒരുറപ്പുമില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന അദൃശ്യമായ സാധ്യതകൾക്കായി തയ്യാറായിരിക്കേണ്ടതുണ്ട്. അത്യാഗ്രവും ഭയവുമല്ല മുന്നോട്ടുള്ള നീക്കങ്ങളെ നയിക്കേണ്ടത്. പ്രയാണത്തിന് മുതൽക്കൂട്ടാകേണ്ടത് ഈ വസ്തുതകളാകട്ടെ.

from money rss https://bit.ly/2VAfCkH
via IFTTT

ബാങ്കിങ് സംവിധാനം സമ്മർദത്തിൽ: ഐപിഒ വിപണിയിലേക്ക് ഒഴുകുന്നത് കോടികൾ

ഓഹരി വിപണി റെക്കോഡ് നേട്ടംകുറിച്ച് മുന്നേറുന്നതിനിടെ ഐപിഒയുമായി കമ്പനികളെത്തുന്നതും കാത്ത് നിക്ഷേപകർ. പ്രാരംഭ ഓഹരി വിപണിയിലേക്ക് വൻതോതിൽ അപേക്ഷകളെത്തുന്നത് ബാങ്കിങ് സംവിധാനത്തെ സമ്മർദത്തിലാക്കുന്നു. വെള്ളിയാഴ്ച അവസാനിച്ച നാല് പ്രാരംഭ ഓഹരി വില്പനകൾക്കായി ഒരുകോടിയോളംചെറുകിട നിക്ഷേപകരുടെ അപേക്ഷകളാണെത്തിയത്. ഇതിന്റെ മൊത്തംമൂല്യമാകട്ടെ 1.7 ലക്ഷംകോടി രൂപയുമാണ്. ബാങ്കിങ് സംവിധാനത്തിന് താങ്ങാവുന്നതിലുമപ്പുറമുള്ള ഇടപാടുകളെത്തിയതോടെ അപേക്ഷകൾ തള്ളിപ്പോകാനുള്ള സാധ്യത വർധിച്ചു. ഒടിപി സന്ദേശങ്ങൾ വൈകാനും ഇടയാക്കി. ഇടപാടുകളുടെ വർധനമൂലം പലബാങ്കുകൾക്കും ഒരേസമയം അപേക്ഷകൾ പ്രൊസസ് ചെയ്യുന്നതിന് ബുദ്ധിമുട്ടായി. സ്റ്റോക്ക് എക്സ്ചേഞ്ചുകളും ബ്രോക്കർമാരും അഭൂതപൂർവമായ തിരക്കിന് സാക്ഷിയായി. ഇതോടെ ബിഡ് സമയം രാത്രി എട്ടുവരെ നീളുകയുംചെയ്തു. 2007നുശേഷം ഇതാദ്യമായാണ് നാല് കമ്പനികൾ ഒരേസമയം ഐപിഒക്കുള്ള അപേക്ഷ സ്വീകരിച്ചത്. ദേവയാനി ഇന്റർനാഷണൽ, എക്സാരോ ടൈൽസ്, വിൻഡ്ലാസ് ബയോടെക്, കൃഷ്ണ ഡയഗ്നോസ്റ്റിക്സ് എന്നിവയാണ് ഒരേദിവസം ഐപിഒയുമായെത്തിയത്. ഏത് കമ്പനി ഐപിഒയുമായി വിപണിയിലെത്തിയാലും നിക്ഷേപകർ ചാടിപുറപ്പെടുന്ന സാഹചര്യമാണ് വിപണിയിലുള്ളത്. കഴിഞ്ഞദിവസമെത്തിയ നാല് കമ്പനികൾക്കും 24 മുതൽ 41 ഇരട്ടിവരെ അപേക്ഷകളാണ് ലഭിച്ചത്. 17,000 കോടിയിലേറെ രൂപമൂല്യമുള്ള അപേക്ഷകളാണ് വെള്ളിയാഴ്ചമാത്രം ലഭിച്ചത്. റീട്ടെയിൽ നിക്ഷേപകരിൽനിന്ന് ഒരുദിവസം സമാഹരിച്ച റെക്കോഡ് തുകയാണിതെന്ന് ബാങ്കുകൾ പറയുന്നു. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുമൂലം യുപിഐ വഴിയെത്തുന്ന അപേക്ഷകളിൽ 30ശതമാനവും തള്ളിപ്പോകാറാണ് പതിവ്. മൾട്ടിപ്പിൾ എൻട്രി, പേരും പാനും തമ്മിലുള്ള വ്യത്യാസം, പേയ്മെന്റ് മാൻഡേറ്റ് സ്വീകരിച്ച് പൂർത്തിയാക്കാത്തത് തുടങ്ങിയവയാണ് കാരണങ്ങൾ. വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ദിവസത്തെ നേട്ടംനോട്ടമിട്ടാണ് റീട്ടെയിൽ നിക്ഷേപകരിലേറെയുമെത്തുന്നത്. അതുകൊണ്ടുതന്നെ കമ്പനികളക്കുറിച്ച് പഠിക്കാതെ കൂട്ടമായാണ് ചെറുകിട നിക്ഷേപകർ ഐപിഒക്ക് അപേക്ഷിക്കുന്നത്. അടുത്തയാഴ്ച തിങ്കളാഴ്ചയും ചൊവാഴ്ചയുമായി നല് ഐപിഒകൾക്കൂടി വിപണിയിലെത്തുന്നുണ്ട്. ഒരു ഐപിഒയിൽ രണ്ടുലക്ഷം രൂപവരെ നിക്ഷേപിക്കുന്നവരെയാണ് വ്യക്തികളായ റീട്ടെയിൽ നിക്ഷേപകരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

from money rss https://bit.ly/3rXuIwi
via IFTTT