ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സെബിയുടെ നടപടിക്ക് ഭാഗികമായി സ്റ്റേ. സെക്യൂരിറ്റീസ് അപ്പലറ്റ ട്രിബ്യൂണലാണ് ഫ്രാങ്ക്ളിൻ ടെംപിൾടണ് അനുകൂലമായി ഇടക്കാല ഉത്തവിട്ടത്. രണ്ടുവർഷത്തേയ്ക്ക് പുതിയതായി ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങുന്നതിന് വിലക്കേർപ്പെടുത്തിയതിനാണ് സ്റ്റേ ലഭിച്ചത്. ഫണ്ട് മാനേജുമെന്റ് ചാർജിനത്തിൽ ഈടാക്കിയ തുകയായ 512 കോടി രൂപ നിക്ഷേപിക്കുന്നതിനും എഎംസിക്ക് ആശ്വാസം ലഭിച്ചു. നിക്ഷേപിക്കേണ്ടതുക 250 കോടിയായി കുറയ്ക്കുകയാണ്...