Story Dated: Thursday, January 15, 2015 12:47ന്യുഡല്‍ഹി: പാരിസ്ഥിതി ലോല മേഖലയില്‍പെടുന്ന ചക്കിട്ടപാറയില്‍ വീണ്ടും ഖനനത്തിന് നീക്കം. ചക്കിട്ടപാറയിലെ 406.45 ഹെക്ടര്‍ ഭൂമിയില്‍ ഇരുമ്പയിര് ഖനനത്തിന് സ്വകാര്യ കമ്പനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി ലഭിച്ചു. കര്‍ണാടക ആസ്ഥാനമായുള്ള എം.എസ്.പി.എല്‍ ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് എന്‍.ഒ.സി ലഭിച്ചത്. ഇതേതുടര്‍ന്ന് പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ പരിഗണിക്കുന്നതിന് കമ്പനി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചു....