മന്നത്ത് പത്മനാഭന്റെ ജന്മദിനം ആഘോഷിച്ചു
Posted on: 15 Jan 2015
എന്‍.ബി.എ.യുടെ സ്ഥാപക പ്രസിഡന്റ് ഡോ.രാമചന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുത്ത അനുസ്മരണ യോഗത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റ് രഘുവരന്‍ നായര്‍ ആമുഖ പ്രസംഗവും അനുസ്മരണ പ്രഭാഷണവും നടത്തി. മുന്‍ പ്രസിഡന്റുമാരായ ഗോപിനാഥ് കുറുപ്പ്, ജി.കെ.നായര്‍, ജയപ്രകാശ് നായര്‍, സുനില്‍ നായര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രാജേശ്വരി രാജഗോപാല്‍ സെമിനാറിന് നേതൃത്വം കൊടുത്തു.
2010 മുതല്‍ അമേരിക്കയിലും കാനഡയിലുമുള്ള ഇതര നായര്‍ സംഘടനകളെ ഒരുമിച്ചുകൂട്ടി എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയെന്ന പ്രസ്ഥാനം ന്യൂയോര്‍ക്കില്‍ രൂപം കൊടുത്തു. അതിന്റെ ഇപ്പോഴത്തെ പ്രസിഡന്റും മുന്‍ ഫൊക്കാന പ്രസിഡന്റുമായ ജി.കെ. പിള്ളയ്ക്ക് നേരിട്ട അത്യാഹിതത്തില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനുവേണ്ടി പ്രത്യേകം പൂജകളും പ്രാര്‍ഥനകളും നടത്തുകയുണ്ടായി.
ജി. കെ. പിള്ളയെ വെടിവെച്ച അക്രമിയെ എത്രയും വേഗം കണ്ടുപിടിക്കുകയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കാണിച്ച് ഒരു മെമ്മോറാണ്ടം അധികാരികള്‍ക്ക് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ സമൂഹം ഇതുപോലെ പല ഭീഷണികളും നാനാ ഭാഗങ്ങളിലും നേരിടുന്നുണ്ടെന്നും ലോകത്തിലെവിടെയാണെങ്കിലും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം വിലയിരുത്തി.
വാര്‍ത്ത അയച്ചത് : മൊയ്തീന്‍ പുത്തന്‍ചിറ
from kerala news edited
via IFTTT