ജീവനക്കാരിയെ പിരിച്ചുവിടാനുള്ള ടി.സി.എസ്. കമ്പനിയുടെ നീക്കം കോടതി തടഞ്ഞു
2014-ഡിസംബര്‍ 22-നാണ് രേഖയ്ക്ക് കമ്പനിയില്‍നിന്ന് പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയത്. 2015 ജനവരി 21 മുതല്‍ രേഖയുടെ സേവനം ആവശ്യമില്ലെന്നാണ് നോട്ടീസിലുണ്ടായിരുന്നത്. ഇതിനെതിരെയാണ് രേഖ കോടതിയെ സമീപിച്ചത്. 1947-ലെ വ്യവസായതര്‍ക്ക നിയമത്തിന്റെ ലംഘനമാണിതെന്ന് രേഖ പരാതിയില്‍ പറഞ്ഞു.
തന്റെ പ്രവര്‍ത്തനത്തില്‍ കമ്പനി തൃപ്തി രേഖപ്പെടുത്തിയിട്ടുള്ളതിന്റെ സര്‍ട്ടിഫിക്കറ്റുകളും രേഖ ഹാജരാക്കി. 2011 മുതല്‍ ടി.സി.എസ്സില്‍ പ്രവര്‍ത്തിക്കുന്ന തന്നെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പുറത്താക്കുന്നതെന്ന് രേഖ ചൂണ്ടിക്കാട്ടി. ഗര്‍ഭിണിയായ തന്നോട് കമ്പനി സാമാന്യ മര്യാദ പോലും കാണിക്കുന്നില്ലെന്നും രേഖ കുറ്റപ്പെടുത്തി.
ലാഭം വര്‍ധിപ്പിക്കുന്നതിനായി ടി.സി.എസ്. സീനിയര്‍ തലത്തിലുള്ള 25,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ജീവനക്കാരില്‍ ആശങ്ക പരത്തിയിരിക്കെയാണ് കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.
from kerala news edited
via IFTTT